സാരിയില്‍ സുന്ദരിയായി കാജോള്‍; ചിത്രങ്ങള്‍ കാണാം

September 6, 2018

മനോഹരമായി സാരിയുടുത്ത് സുന്ദരിയായി നില്‍ക്കുന്ന കാജോളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ തരംഗം. വസ്ത്രധാരണത്തിലും ആഭരണം അണിയുന്നതിലുമൊക്കെ ഏറെ ശ്രദ്ധ ചെലുത്തുന്ന കാജോളിന്റെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

സാരിയില്‍ വളരെ കൂളാണ് കാജോള്‍. ലക്‌നൗവില്‍വെച്ചു നടന്ന ഒരു പരിപാടിയ്ക്കിടെയുള്ള കാജോളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവിധ നിറങ്ങളിലുള്ള വിത്യസ്ത സാരികള്‍ ധരിക്കുന്നുണ്ട് ഈ ചിത്രങ്ങളില്‍ കാജോള്‍. വെള്ളയില്‍ പൂക്കളുള്ള സാരിയിലും കറുപ്പ് സാരിയിലുമെല്ലാം താരത്തിന്റെ സൗന്ദര്യം പ്രകടമാകുന്നുണ്ട്. ചലച്ചിത്രരംഗത്ത് പലപ്പോഴും താരത്തിന്റെ വേഷവിധാനങ്ങള്‍ ഏറെ ശ്രദ്ധിക്കാറുണ്ട് ആരാധകര്‍.

1992 ലെ ‘ബേഖുദി’ എന്ന ചിത്രത്തിലൂടെ ആണ് കാജോള്‍ അഭിനയ രംഗത്തേക്ക് വന്നത്. ശ്രദ്ധേയമായ ചിത്രം 1993 ലെ ‘ബാസിഗര്‍’ ആണ്. ഷാരൂഖാനായിരുന്നു ചിത്രത്തിലെ നായകന്‍. നായകനായി ഷാരൂഖ് ഖാനൊപ്പം കാജോള്‍ പിന്നീടും ബോളിവുഡ്ഡില്‍ ഒരു പാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി തവണ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം കാജോളിനെ തേടിയെത്തി.


1997 ല്‍ അഭിനയിച്ച ‘ഗുപ്ത്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. ഈ ചിത്രം ആ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു. 1998 ല്‍ മൂന്ന് വന്‍ വിജയ ചിത്രങ്ങളില്‍ കാജോള്‍ അഭിനയിച്ചു. 2001 ലെ മറ്റൊരു വിജയ ചിത്രമായ ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിനു ശേഷം കാജോള്‍ ചലച്ചിത്ര അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുത്തിരുന്നു. തുടര്‍ന്ന് 2006 ല്‍ ‘ഫന’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് കാജോള്‍ സിനിമാ ലോകത്തേക്ക് തിരിച്ചു വരവ് നടത്തി. ഈ ചിത്രവും ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!