ജയം ലക്ഷ്യംവെച്ച് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ പോരാട്ടത്തിനിറങ്ങും

November 11, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ ജയം മാത്രം ലക്ഷ്യംവെച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പോരാട്ടത്തിനിറങ്ങും. എഫ്.സി ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏതിരാളികള്‍. കൊച്ചിയില്‍വെച്ചാണ് മത്സരം. പോയിന്റ് നിലയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

പോയിന്റ് നിലയില്‍ ഏറെ മുന്നിലുള്ള ഗോവയോടുള്ള മത്സരം കനത്ത പോരാട്ടം തന്നെയാണ്. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒരു തവണ തോല്‍വി സമ്മതിച്ച ബ്ലാസ്‌റ്റേഴ്‌സ് നാല് സമനിലയും നേടിയിട്ടുണ്ട്. ബംഗളുരുവിനോടാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. അതും സ്വന്തം തട്ടകത്തില്‍വെച്ചുതന്നെ.

പോയിന്റ് നിലയില്‍ ഒന്നാമതുള്ള ഗോവയ്‌ക്കെതിരെയുള്ള മത്സരം അത്ര എളുപ്പമാകില്ല ബ്ലാസ്റ്റേഴ്‌സിന്. ഹോംഗ്രൗണ്ടിലായതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ മത്സരത്തെ ഉറ്റുനോക്കുന്നതും. കടുത്ത മത്സരത്തിന് തന്നെയായിരിക്കും ഇന്ന് കലൂര്‍ സ്‌റ്റേഡിയം സാക്ഷിയാവുക.