അവളെ ചേര്‍ത്തുനിര്‍ത്തി അവന്‍ പറഞ്ഞു, ഞാന്‍ വിവാഹം ചെയ്തത് ലോകത്തിലെ ഏറ്റവും സുന്ദരിയെ; ദീപികയെക്കുറിച്ച് രണ്‍വീറിന്റെ വാക്കുകള്‍

November 26, 2018

കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ്ബോളിവുഡിലെ താരദാമ്പതികള്‍ദീപികയും രണ്‍വീറും. താരങ്ങളുടെ വിവാഹമായിരുന്നു കഴിഞ്ഞ പതിനാലാം തിയതി. ഇറ്റലിയില്‍ വച്ചാണ് വിവാഹ ചടങുകള്‍ നടന്നത്. വിവാഹത്തിന് ശേഷം മുംബൈയിലെ രണ്‍വീറിന്റെ വീട്ടിലെത്തിയ താരങ്ങള്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വെച്ച് വെഡിങ് റിസപ്ഷന്‍ നടത്തിയിരുന്നു. ദീപികയുടെ ജന്മനാടായ ബംഗളൂരുവിലെ ലീല പാലസിലായിരുന്നു പ്രിയപ്പെട്ടവര്‍ക്കായി വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.

ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ദീപിക പദുക്കോണിനെക്കുറിച്ച് ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് പറഞ്ഞ ഒരു വാചകം. രണ്‍വീറിന്റെ സഹോദരി റിഥിക താരദമ്പതികള്‍ക്കായി മുംബൈയില്‍ ഒരുക്കിയ വിവാഹസത്കരാത്തിനിടെയാണ് സംഭവം. വിവാഹവിരുന്നിനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രണ്‍വീര്‍.

അതിമോനഹരമായിരുന്നു ഭാര്യയെക്കുറിച്ച് രണ്‍വീര്‍ സിംഗ് പറഞ്ഞ വാക്കുകള്‍. ‘ലേകത്തില്‍വെച്ചേറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്’ എന്നാണ് ദീപികയെക്കുറിച്ച് രണ്‍വീര്‍ പറഞ്ഞത്. ഇതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്.

Read more:ദീപിക-രണ്‍വീര്‍ വിവാഹം; ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ ഇതാ

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിരുന്നില്‍ പങ്കെടുത്തത്. പാര്‍ട്ടിയില്‍ താരദമ്പതികള്‍ നൃത്തംചെയ്തു. ഇൗ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. മുംബൈയില്‍ വച്ച് ഡിസംബര്‍ ഒന്നിന് സിനിമ മേഖലയിലെ പ്രിയപ്പെട്ടവര്‍ക്കായും റിസപ്ഷന്‍ ഒരുക്കുന്നുണ്ട്.

 

View this post on Instagram

 

Omg she is there. I married the most beautiful girl…. Says #ranveersingh ?❤️❤️❤️ #deepikapadukone #DeepVeerKiShaadi

A post shared by Viral Bhayani (@viralbhayani) on