ദീപിക-രണ്‍വീര്‍ വിവാഹം; ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ ഇതാ

November 15, 2018

ഇറ്റലിയില്‍ വച്ച് നടന്ന ബോളിവുഡ് താര ജോഡികളായ ദിപീക പദുകോണിന്റെയും റണ്‍വീര്‍ സിംഗിന്റെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയെങ്കിലും വിവാഹത്തിന്റെ ചില ചിത്രങ്ങള്‍ നേരത്തെ പുറത്തായിരുന്നു. ഇറ്റലിയിലെ ലേക്ക് കോംഗോയില്‍ വച്ചാണ് താരങ്ങള്‍ വിവാഹിതരായത്.

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. വിവാഹത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

 

View this post on Instagram

 

❤️

A post shared by Deepika Padukone (@deepikapadukone) on


വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും പോലും പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. അടുത്ത ബന്ധുക്കളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. വിവാഹത്തിനായി ഇരുകുടുംബങ്ങളും പത്താം തിയതി തന്നെ ഇറ്റലിയില്‍ എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയില്‍ ഈ മാസം 28 ന് സിനിമ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്കാരം നടത്തും.