എണ്‍പതുകാരനായ് വിജയ് സേതുപതി; ‘സീതാകത്തി’യുടെ ട്രെയിലര്‍

November 21, 2018

തമിഴകത്തു മാത്രമല്ല കേരളക്കരയിലും ഏറെ ആരാധകരുള്ള നടനാണ് വിജയ് സേതുപതി. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘സീതാകത്തി’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ റിലീസ് തീയതി നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 20 ന് ചിത്രം തീയറ്ററുകളിലെത്തും.

‘സീതാകത്തി’യില്‍ എണ്‍പത് വയസ് പ്രായമുള്ള ആളായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. ഇതുതന്നെയാണ് ഈ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണവും. ചിത്രത്തിനുവേണ്ടിയുള്ള വിജയ് സേതുപതിയുടെ മേയ്ക്ക് ഓവറും ചലച്ചിത്രലോകത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്ന് തോന്നും വിധമാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘നടുവിലെ കൊഞ്ചം പാക്കാത കാനം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലാജി തരണീതരന്‍. ഈ ചിത്രവും തമിഴകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായിക കഥാപാത്രമായി എത്തുന്നത്.