ശിവാനി ആകെ കലിപ്പിലാണ്; വീഡിയോ കാണാം
ശിവാനിക്ക് നെയ്യാറ്റിന്‍കരയിലെ അപ്പൂപ്പനേയും അമ്മൂമ്മയെയും ഒന്ന് ഫോണ്‍ വിളിക്കണമെന്ന് വല്ലാത്ത ആഗ്രഹം. ആദ്യം മുടിയനെ സമീപിച്ചു. ഫോണ്‍ തരാം പക്ഷേ ഒരു മിനിറ്റിനുള്ളില്‍ കോള്‍ കട്ടാക്കണമെന്നാണ് മുടിയന്റെ നിര്‍ദ്ദേശം. ശിവാനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. കുറഞ്ഞത് പത്ത് മിനിറ്റ് നേരം നെയ്യാറ്റിന്‍കരയിലേക്ക് വിളിക്കണമെന്നാണ് ശിവാനിയുടെ ആവശ്യം.
നീലുവിനോട് ഫോണ്‍ ചോദിച്ചിട്ടും ശിവാനിക്ക് കിട്ടിയില്ല. ഒടുവില്‍ സ്വന്തമായി ഒരു ഫോണ്‍ വേമമെന്ന ആഗ്രഹവുമായി കേശുവും ശിവാനിയും നീലുവിനെ സമീപിച്ചു. ഫോണ്‍ ചോദിച്ച് ചെന്ന രണ്ട് പേര്‍ക്കും നീലുവിന്റെ അടുത്തുനിന്ന് കണക്കിന് കിട്ടി.
ശിവാനി ആകെ കലിപ്പിലാണ്. എല്ലാവരോടും. അപ്പൂപ്പനെയും അമ്മൂമ്മയെയും വിളിക്കാന്‍ പറ്റാത്തതാണ് ശിവാനിയുടെ പ്രധാന പ്രശ്നം. വിഷ്ണുവിന്റെ കളിയാക്കല്കൂടി ആയപ്പോള്‍ ശിവാനിയുടെ ദേഷ്യം കൂടി. ഫോണ്‍ കിട്ടാതായപ്പോള്‍ അപ്പൂപ്പന് ഒരു കത്ത് വരെ എഴുതി ശിവാനി. ഒടുവില്‍ കത്ത് വാങ്ങി വിഷ്ണു വായിച്ചു. നീലുവിന്റെ ആവശ്യപ്രകാരം അത് കീറിക്കളയുകയും ചെയ്തു. പിന്നെ സംഭവിച്ചത് ശിവാനിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളായിരുന്നു.