വീട്ടുജോലി ചെയ്യുന്ന കേശുവിന്റെ ലക്ഷ്യം കൈയോടെപിടിച്ച് ശിവാനി

November 26, 2018

നീലു പടവലത്ത് പോയിരിക്കുകയാണ്. കേശുവാണ് വീട്ടുജോലി ഏറ്റെടുത്തിരിക്കുന്നത്. രാവിലെ ശിവാനിക്ക് ഒരു ചായ കൊടുത്തുകൊണ്ടായിരുന്നു കേശുവിന്റെ തുടക്കം. പക്ഷെ കേശുവിന് തുടക്കം പാളി. പഞ്ചസാരയ്ക്ക് പകരം ഉപ്പാണ് കേശു ചായയില്‍ ഇട്ടത്.

തുടക്കം പാളിയെങ്കിലും വിട്ടുകൊടുക്കാന്‍ കേശു തയാറായില്ല. ദോശയായിരുന്നു കേശുവിന്റെ അടുത്ത പരീക്ഷണം. ദോശ ഉണ്ടാക്കുന്നതിനിടെ എല്ലാം വീഡിയോ പിടിക്കണമെന്നും കേശു ആവശ്യപ്പെട്ടു. മുടിയന്റെ നേതൃത്വത്തില്‍ അങ്ങനെ ഷൂട്ടിങും തുടങ്ങി.

പാചകത്തില്‍ മാത്രമല്ല തുണി അലക്കുന്നതിലും മികവു കാണിക്കാനായിരുന്നു കേശുവിന്റെ ശ്രമം. തന്റെ വീഡിയോ സൂപ്പര്‍ ഹിറ്റാക്കാനാണ് കേശുവിന്റെ ലക്ഷ്യം. ഷൂട്ടിങിനുവേണ്ടി വീട്ടുജോലികളെല്ലാം ഭംഗിയാക്കുന്നുണ്ട് കേശു. പക്ഷെ ഇത്ര ആത്മാര്‍ത്ഥമായി പണിയെടുത്ത കേശുവിന്റെ യഥാര്‍ത്ഥ ലക്ഷ്യം മനസിലാക്കിയ ശിവാനി, കേശുവിന് ആവശ്യത്തിന് കൊടുത്തു.