കുട്ടികളുടെ ഭക്ഷണകാര്യത്തിൽ ടെൻഷനോ? ശ്രദ്ദിക്കാം ഈ കാര്യങ്ങൾ..
കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നവരാണ് ഇപ്പോഴത്തെ മാതാപിതാക്കൾ. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക, മികച്ച വസ്ത്രങ്ങൾ വാങ്ങിനൽകുക, തുടങ്ങി എല്ലാകാര്യങ്ങളിലും തങ്ങളുടെ കുട്ടികൾ ഏറ്റവും മികച്ചവനായി കാണാനാഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. എങ്കിലും എപ്പോഴും മാതാപിതാക്കന്മാർക്ക് തെറ്റുപറ്റുന്ന ഒരു മേഖലയാണ് കുട്ടികൾക്ക് നൽകുന്ന ഭക്ഷണം.
കുട്ടികൾക്ക് നൽകേണ്ട ഭക്ഷണങ്ങൾ…
പല മാതാപിക്കന്മാർക്കും ഇപ്പോഴും അറിയാത്ത ഒരു കാര്യമാണ് കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ എന്തൊക്കെ ഉൾപ്പെടുത്തണം എന്നത്. കുട്ടികൾക്ക് പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രഭാതഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
പ്രഭാതഭക്ഷണം നൽകുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാതഭക്ഷണത്തിന് കഴിയും. പ്രഭാതഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.
പകൽ സമയങ്ങളിൽ ചെറിയ ഭക്ഷണം കുട്ടികൾക്ക് അത്യാവശ്യമാണ്. പഴവർഗങ്ങൾ, പുഴുങ്ങിയ പയർവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ബദാം, അവൽ നനച്ചത് എന്നിവ ഉൾപ്പെടുത്താവുന്നതാണ്.
ജങ്ക് ഫുഡുകൾ …
പുറത്തു നിന്ന് ലഭിക്കുന്ന ജങ്ക് ഫുഡുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇപ്പോഴത്തെ കുട്ടികൾ. എന്നാൽ ഇത് ആരോഗ്യത്തെയും കുട്ടികളുടെ ശരീര വളർച്ചയെയും വളരെ പ്രതികൂലമായി ബാധിക്കും. എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾക്ക് പകരം ആവിയിൽ വേവിച്ച ഭക്ഷണങ്ങളാണ് കുട്ടികൾക്ക് നൽകേണ്ടത്.
രാത്രി ഭക്ഷണം…
രാത്രിയിൽ ഭക്ഷണം എട്ട് മണിക്ക് മുമ്പേ നല്കണം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാൻ പാടുള്ളു. ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നത് ദഹനത്തെ വളരെ പ്രതികൂലമായി ബാധിക്കും. വെള്ളം നന്നായി കുടിക്കേണ്ടതും കുട്ടികളുടെ വളർച്ചയിൽ അനിവാര്യമാണ്. ദിവസവും ഒരു മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.