‘അച്യുതന്‍…ഏലിയാസ്…കൃഷ്ണന്‍’; ചിരി പടര്‍ത്തി തട്ടും പുറത്ത് അച്യുതന്‍ ട്രെയ്‌ലര്‍

December 21, 2018

മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘തട്ടുംപുറത്ത് അച്യുതന്‍’ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊമ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ ജോസ് പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.

കുഞ്ചാക്കോ ബോബന്‍- ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്ക് ഒട്ടേറെ നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരുന്നു. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്നീ ചിത്രങ്ങള്‍ ലാല്‍ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്.

Read more: ഇതാണ് ശരിക്കും നില്ല് നില്ല്…, സാക്ഷാല്‍ ജാസ്സി ഗിഫ്റ്റിനു മുമ്പില്‍: വൈറല്‍ വീഡിയോ കാണാം

എം സിന്ധുരാജാണ് ഈ രണ്ട് ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. എം സിന്ധുരാജ് തന്നെയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഷെബിന്‍ ബക്കറാണ് ‘തട്ടിന്‍ പുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ പ്രമേയം.