അങ്ങനെ പിള്ളേരുടെ ആ പ്ലാനും പൊളിഞ്ഞു; വീഡിയോ കാണാം
December 2, 2018
ലെച്ചുവും ശിവയും കേശും തമ്മില്‍ കട്ട വഴക്ക്. ലെച്ചുവിന്റെ ഫോണ്‍ കുട്ടികള്‍ എടുത്തു ഒളിപ്പിച്ചുവെച്ചു എന്നാണ് പരാതി. ലെച്ചു ആകെ കലിപ്പിലാണ്.
എന്നാല്‍ വെക്കേഷനായിട്ടും എവിടെയും ടൂര്‍ പോകാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ് കേശുവും ശിവയും. വെക്കേഷനായതുകൊണ്ട് എങ്ങോട്ടേലും ടൂറ് പോകണമെന്ന ആവശ്യവുമായി പിള്ളേര് ബാലുവിന്റെ അടുക്കലെത്തി.
നെയ്യാറ്റിന്‍കരയില്‍ പോകാം എന്ന് ബാലു. പക്ഷെ ആരും അതിനോട് യോജിച്ചില്ല. അതിനിടയില്‍ പിള്ളേരും ലെച്ചുവുമായി പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തു. ബാംഗ്ലൂര്‍ വഴി മൈസൂരു പോകാനുള്ള പ്ലാനിലാണ് പിള്ളേര് എല്ലാവരും. പക്ഷെ നീലുവിന്റെയും ബാലുവിന്റെയും വഴക്ക് കാരണം അത് പൊളിഞ്ഞു. പിന്നെയും പ്ലാന്‍ ഉണ്ടാക്കാന്‍ തുടങ്ങി പിള്ളേര്. പക്ഷെ പിള്ളേരുടെ ടൂര്‍ പ്ലാന്‍ എല്ലാം പെളിഞ്ഞു. എങ്ങനാണെന്നല്ലേ… ഉപ്പുംമുളകും എപ്പിസോഡ് 333 കാണാം.