‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു; വീഡിയോ കാണാം..

January 1, 2019

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ താരങ്ങൾക്കൊപ്പം അതിഥിയായി എത്തിയ ദിലീപിനെയും ആസിഫ് അലിയെയും വീഡിയോയിൽ കാണാം.ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന അച്ഛന് പിന്നാലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി മകൻ പ്രണവ് മോഹൻലാൽ എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Read also: ‘ഇതെന്റെ പുതിയ റെയ്ബാൻ ഗ്ലാസ്സ്’, ആരാധകരെ ആവേശം കൊള്ളിച്ച് പ്രണവ്; ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ കിടിലൻ ടീസർ പങ്കുവെച്ച് ദുൽഖർ…

സര്‍ഫറിന്റെ വേഷത്തിലാണ് ചിത്രത്തിൽ പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ അഭിനയിക്കാൻ എത്തിയത്.

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’.