മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ…

February 24, 2019

രാവിലെ ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നമുക്കൊപ്പം ഉണ്ടാവുന്ന സന്തത സഹചാരിയായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഉപ്പുതൊട്ട് കർപ്പൂരം വരെ ഫോണിന്റെ സഹായത്തോടെ നമുക്കരികിൽ എത്തുമെന്നുള്ളതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഉറങ്ങുന്ന സമയത്ത് മൊബൈൽ ഫോൺ തലയ്ക്കരികിലാണോ വയ്ക്കാറുള്ളത്..? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ.. ഇത് നിങ്ങളെ മാരക രോഗത്തിന് അടിമയാക്കും.

മൊബൈൽ ഫോണിൽ നിന്നും പുറത്തേക്ക് വരുന്ന വികിരണങ്ങളാണ് ഇതിന് കാരണമാകുന്നത്. ഫോണിൽ നിന്നും പുറത്തേക്ക് വരുന്ന റേഡിയോ ഫ്രീക്വൻസ്‌ എനർജി മസ്തിഷ്ക ക്യാൻസറിന് വരെ കരണമാകുമെന്നുള്ളതാണ് ഇതിന് പ്രധാന കാരണം. അതോടൊപ്പം ശ്രവണ ഗ്രന്ഥിയിലും, ഉമിനീർ ഗ്രന്ഥിയിലും വരെ ക്യാൻസർ ഉണ്ടാകാൻ ഇത് കാരണമാകും.

അതോടൊപ്പം തന്നെ അമിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ പ്രത്യുത്പാദന ശേഷി കുറയാനും കാരണമാകും. ഫോൺ പോക്കറ്റിലിടുന്നതും അത്ര നന്നല്ല, ഇത് പ്രത്യുത്പാദന ശേഷിയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായി ഏതെങ്കിലും രോഗങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ മാരകരോഗങ്ങൾക്ക് കരണമാകുന്നതിനാൽ ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ മാറ്റിവയ്ക്കണമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്തതിന് ശേഷം ഫോൺ ഉപയോഗിക്കുന്നവരും ഒന്ന് കരുതിയിരുന്നോളൂ. ഇത് നിങ്ങളുടെ കണ്ണിന്റെ കാഴ്ച ശക്തിയെ ഇല്ലാതാക്കാൻ കാരണമാകും. റേഞ്ച് കുറവുള്ള സമയങ്ങളിൽ അമിതമായി ഫോൺ ഉപയോഗിക്കുന്നതും ശരീരത്തെ ദോഷമായി ബാധിക്കും.

വയർലെസ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇത് ക്യാൻസർ സാധ്യത കുറയ്ക്കും. മൊബൈൽ ഫോണുകൾ പുറത്തുവിടുന്നതിനേക്കാൾ വളരെ  കുറവാണ് വയർലെസ് ഹെഡ്സെറ്റിൽ നിന്നും പുറത്തുവരുന്ന എനർജി.

Read also: ആരോഗ്യത്തോടെ ഇരിക്കാൻ എടുക്കാം ചില മുൻ കരുതലുകൾ…

കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്ന് പറയുന്നതിന് കാരണവും ഇതിൽ നിന്നും പുറത്തേക്ക് വരുന്ന വികിരണങ്ങളാണ്. മുതിര്‍ന്ന ആളുകളെ അപേക്ഷിച്ചു കൊച്ചു കുട്ടികളുടെ തലയോട്ടിക്ക് കട്ടി തീരെ കുറവായിരിക്കും. ഇത് റേഡിയേഷന്‍ കൂടുതല്‍ മാരകമായി ഇവരെ ബാധിക്കാന്‍ കാരണമാകും. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഇയര്‍ ഫോണ്‍, സ്പീക്കര്‍ എന്നിവ കൂടുതലായി ഉപയോഗിക്കാന്‍ പറയുന്നതും ഈ റേഡിയേഷനില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാനാണ്.