ആരോഗ്യത്തോടെ ഇരിക്കാൻ എടുക്കാം ചില മുൻ കരുതലുകൾ…

February 23, 2019

എപ്പോഴും ഊർജ്വസ്വലരായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്… നല്ല ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ് ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് തന്നെ നല്ല ആരോഗ്യവാന്മാരായി ഇരിക്കാൻ ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം…

  1. നന്നായി ഉറങ്ങുക
  2. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക
  3. നന്നായി വെള്ളം കുടിയ്ക്കുക
  4. പുകവലി നിർത്തലാക്കുക
  5. വ്യായാമം ശീലമാക്കുക
  6. ശുചിത്വം ഉറപ്പാക്കുക
  7. സമീകൃതാഹാരം ശീലമാക്കുക
  8. ശരീര ഭാരം നിയന്ത്രിക്കുക
  9. മാനസീക പിരിമുറുക്കം ഒഴിവാക്കുക

ആരോഗ്യത്തോടെ ഇരിക്കാൻ ഉറക്കം ഏറ്റവും അത്യാവശ്യമായ ഒന്നാണ്. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്താൽ തന്നെ പല അസുഖങ്ങളും നമുക്ക് ഉണ്ടാവില്ല. ഇപ്പോൾ പലരും വളരെ വൈകി കിടക്കാനും വൈകി ഉണരാനും ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇത് ശരീരത്തെ വളരെ മോശമായി ബാധിക്കും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നത് ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ കൃത്യസമയത്തുള്ള ഉറക്കം നല്ല ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്.

നമുക്കുണ്ടാകുന്ന മിക്ക അസുഖങ്ങളെയും ഇല്ലാതാകാൻ സഹായിക്കുന്ന ഒന്നാണ് വെള്ളം. ദിവസവും ധാരാളം വെള്ളം കുടിയ്ക്കണം. ഇത് ശരീരത്തെ ആരോഗ്യത്തോടെ  ഇരിയ്ക്കാൻ സഹായിക്കും. സാധാരണയായി ഒരാൾ ഒരു ദിവസം 8 ഗ്ലാസ്‌ വെള്ളം കുടിക്കണം എന്നാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രായ പൂർത്തിയായവരിൽ പലർക്കും, അവരുടെ ആരോഗ്യാവസ്ഥ, വയസ്സ്, ചെയ്യുന്ന വ്യായാമരീതികൾ, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയ്ക്ക് അനുസൃതമായി വെള്ളത്തിന്റെ അളവിന് ഏറ്റക്കുറ ച്ചിലുകൾ വരുത്തേണ്ടതാണ്. ചൂടേറിയ കാലാവസ്ഥയിൽ സാധാരണയിലധികമായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

ദിവസേന രാവിലെ രണ്ടു ഗ്ലാസ്‌ വെള്ളം കുടിയ്ക്കുന്നത് മൂലം നമ്മുടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നന്നായി നടക്കും. ആഹാരത്തിനു മുന്‍പ് ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചാല്‍ ദഹനം എളുപ്പമാകും. കുളിയ്ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചാല്‍ രക്ത സമ്മര്‍ദ്ദം കൂടുന്നത് തടയുന്നു. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചാല്‍ സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാം.

ആവശ്യത്തിനു വെള്ളം കുടിയ്ക്കുന്നത് മൂലം നമ്മുടെ തലച്ചോറിനു ചിന്ത, ശ്രദ്ധ, ഏകാഗ്രത എന്നിവയ്ക്കുള്ള കഴിവ് കൂടുന്നു. വെള്ളം കുടിയ്കുന്നത് മൂലം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നല്ല പോലെ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ വിഷ വസ്തുക്കള്‍ മൂത്രത്തിലൂടെ പുറത്തു പോകാന്‍ സഹായിക്കുന്നു. നമ്മുടെ ചര്‍മ്മത്തിന് ചുളിവുകള്‍ വീഴാതെ മൃദുലതയും യുവത്വവും നിലനിര്‍ത്താന്‍ വെള്ളം സഹായിക്കുന്നു.

ശരീരത്തിന്റെ ഉത്തേജക മരുന്നാണ് വ്യായാമം. വ്യായാമം ചെയ്യുന്നതിലൂടെ ഉണർവ്വും ഉന്മേഷവും ശരീരത്തിനും മനസ്സിനും ലഭിക്കും. കൃത്യമായി വ്യായാമം ശീലിക്കുന്നവര്‍ക്ക് അകാല രോഗങ്ങളില്‍ നിന്നും മുക്തിയും പേശികളെ കരുത്തുറ്റതാക്കാനും സാധ്യമാകും, ഓര്‍മ്മശക്തിയെ ഉത്തേജിപ്പിക്കാനും, ഹൃദയത്തിന് കൂടുതല്‍ ഉന്മേഷം പകര്‍ന്ന് ഹൃദയാരോഗ്യം നല്‍കുന്നതിനും വ്യായാമത്തിലൂടെ സാധ്യമാകും. അതുപോലെ വ്യായാമം ഹൃദയ രോഗങ്ങളെ അകറ്റുന്നു. ശരീരത്തില്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്നത്തിനും വ്യായാമം സഹായിക്കുന്നു.