തമിഴ് ഗായകന്‍ പ്രദീപ് കുമാര്‍ ‘തൊട്ടപ്പന്‍’ എന്ന മലയാള സിനിമയുടെ ഭാഗമായത് ഇങ്ങനെ

May 13, 2019

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍’. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. ഈദിനോട് അനുബന്ധിച്ച് തൊട്ടപ്പന്‍ തീയറ്ററുകളിലെത്തും. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനം. ഒരു മഴ നൂല് പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നുണ്ട് ഈ ഗാനം. തമിഴ് ചലച്ചിത്ര പിന്നണി ഗാന രംഗത്ത് ശ്രദ്ധേയനായ പ്രദീപ് കുമാറും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രദീപ് കുമാര്‍ മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റംകുറിക്കുന്നതും ഈ ഗാനത്തിലൂടെയാണ്. ഇപ്പോഴിതാ പ്രദീപ് കുമാര്‍ ഈ ഗാനത്തിന്‍റെ ഭാഗമായത് എങ്ങനെയെന്ന് വിശദമാക്കുകയാണ് സംഗീത സംവിധായകന്‍ ഗിരീഷ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

#തൊട്ടപ്പന്‍# ഏറ്റവും പ്രിയപ്പെട്ടവരെ ഹവാ ഹവാ പാടിയ ഹസന്‍ ജഹാംഗീറിന്റെയും, റഹ് മാന്‍ സാറിന്റെ ഉസ്ലാം പെട്ടിയും, രാസാത്തിയും ഒക്കെ പാടിയ ഷാഹുല്‍ ഹമീദിന്റെയും ശബ്ദങ്ങളാണ് എന്നെ ഏറ്റവും അധികം inspire ചെയ്തിട്ടുളളത് .അത് കൊണ്ട് തന്നെ നൊ റോണ കഥകളിലെ സുന്ദരവും മൗലികവുമായ ഗ്രാമീണതയെ പ്രതിനിധീകരിക്കാന്‍ എനിക്ക് അതേ പോലുളള ശബ്ദങ്ങള്‍ വേണമായിരുന്നു. ആ അന്വഷണമാണ് പ്രദീപ് കുമാറിലേക്കും, സിതാരയിലേക്ക് എന്നെ എത്തിച്ചത്.പ്രദീപ് കുമാര്‍ Available ആണോ എന്ന് അന്വഷിച്ചപ്പോള്‍ വിക്രം വേദയുടെ മ്യൂസിക് ഡയറക്ടറായ സാമിന്റെ ആര്‍ട്ടിസ്റ്റ് കോഓര്‍ഡിനേറ്റര്‍ വേലു അണ്ണനും, പ്രാന്തന്‍ കണ്ടലില്‍ ക്ലാര്‍നെറ്റ് വായിച്ചിരിക്കുന്ന നാഥന്‍സാറും പ്രോഗ്രാമര്‍ ജോമിയും പറഞ്ഞത് അദ്ദേഹം 6 തമിഴ് പടങ്ങളാണ് ഒന്നിച്ച് സംഗീതം ചെയ്യുന്നത്. നമുക്ക് കിട്ടാന്‍ സാധ്യത ഇല്ല എന്നാണ് .എങ്കിലും ജോമി അദ്ദേഹത്തിന് ഞാന്‍ പാടിയ ട്രാക്ക് വാട്ട്‌സ് ആപ് ചെയ്ത് കൊടുത്തു.പത്ത് മിനിറ്റിനുള്ളില്‍ പ്രദീപ് സാറിന്റെ Replyവന്നു. wonderful Song I am Ready to Sing this song please convay this to Girish . അങ്ങനെ ഞനും തൊട്ടപ്പനില്‍ അഭിനയിച്ച അരുണും രണ്ട് തത്ക്കാല്‍ ടിക്കറ്റ് സംഘടിപ്പിച്ചു ചെന്നൈയിലേക്ക് പുറപ്പെട്ടു. കുട്ടികള്‍ പരീക്ഷ ഹാളിലേക്ക് കയറുന്നതിന് മുമ്പ് പുസ്തകം ഒരു വട്ടം കൂടി മറിച്ച് നോക്കുന്നതു പോലെ രാത്രി ഏറെ വൈകിയും ഞാന്‍ പ്രദീപ് സാറിന്റെ പാട്ടുകള്‍ കേട്ടു .ആ ശബ്ദത്തിന്റെ എല്ലാ സാധ്യതകളും ഒരിക്കല്‍ കൂടി മനസ്സിലുറപ്പിച്ചു. ചെന്നൈയിലെ 2Bar Q സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്.ഞങ്ങള്‍ നേരത്തെ സ്റ്റുഡിയോയിലെത്തി wait ചെയ്തു. അല്പം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ മുന്നിലേയ്ക്ക് രജനീകാന്ത് സിനിമകളായ കബാലിയിലെയും കാലയിലെ യുമൊക്കെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച സാക്ഷാല്‍ പ്രദീപ് കുമാര്‍ പഴയൊരു സമുറായ് ബൈക്കില്‍ എളിമയുടെ ആള്‍രൂപം പോലെ പ്രത്യക്ഷപ്പെട്ടു. എന്റെ ചെവിയില്‍ അദ്ദേഹത്തിന്റെ പാട്ടുകളായ കണ്ണമ്മയും, വാനം പാര്‍ത്തേയും ,ആകായം തീ പുടുത്താലും, മായാ നദിയിന്‍ട്രുുമൊക്കെ ഒന്നിച്ച് ആരോPlay ചെയ്യുന്ന പോലെ തോന്നി. പിന്നീട് അദ്ദേഹത്തിന് പാട്ട് പറഞ്ഞ് കൊടുക്കുമ്പോള്‍ ഓരോ വരിയുടെയും അര്‍ത്ഥം ചോദിച്ചും അദ്ദേഹമെന്നെ അത്ഭുതപ്പെടുത്തി .പാടാന്‍ കയറുന്നതിന് തൊട്ട് മുമ്പ് അദ്ദേഹത്തിന്റെ കൈ പിടിച്ച് പ്രാന്തന്‍ കണ്ടലിനെക്കുറിച്ചുള്ള എന്റെ concept ഞാന്‍ പറഞ്ഞു ‘ Sir this is an indian attempt of coutnry music .സത്യം റെക്കോഡ് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ഞാനറിഞ്ഞിരുന്നില്ല നമ്മുടെ മലയാളത്തിന് വേണ്ടി ഈ ലജന്‍ഡറി ഗായകന്‍ പാടുന്ന ആ ദ്യത്തെ പാട്ടായി പ്രാന്തന്‍ കണ്ടല്‍ മാറുകയായിരുന്നു എന്ന്.
ലീല L ഗിരീഷ് കുട്ടന്‍

‘പ്രാന്തന്‍ കണ്ടലിന്‍ കീഴേ വച്ചല്ലോ…’ എന്നു തുടങ്ങുന്ന ഗാനം മികച്ച സ്വീകാര്യത നേടുന്നുണ്ട് അന്‍വര്‍ അലി വരികള്‍ എഴുതിയിരിക്കുന്നു. ഷാനവാസ് ബാവക്കുട്ടിയാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്.

Read more:അപര്‍ണ ബാലമുരളിക്കൊപ്പം നൃത്തം ചെയ്ത് ബൈജു; ശ്രദ്ധേയമായി ‘കാമുകി’ യുടെ ചിത്രീകരണ വീഡിയോ

പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവുക്കുട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തൊട്ടപ്പന്‍. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

അച്ഛന്‍ മകള്‍ ബന്ധത്തിന്റെ തീവ്രതയാണ് തൊട്ടപ്പന്റെ മുഖ്യ പ്രമേയം. തൊട്ടപ്പന്‍ മകളെ വളര്‍ത്തിയതും, മകളെ സ്വാധീനിച്ചതും, സ്‌നേഹിച്ചതുമെല്ലാം അതേ വൈകാരികതയോടെ തന്നെ ചിത്രത്തിലും കാണാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.