‘എന്‍റടുക്കേല്‍ വന്നടുക്കും പെമ്പറന്നോളേ….’ പ്രായത്തെ തോല്‍പിക്കുന്ന ഡാന്‍സുമായി ഒരു അപ്പാപ്പനും അമ്മാമ്മയും: വീഡിയോ

May 25, 2019

ജീവിതം യൗവനതീഷ്ണവും പ്രേമപൂര്‍ണ്ണവുമായിരിക്കണമെന്ന് ബഷീര്‍ പറഞ്ഞത് ഓര്‍മ്മയില്ലേ. പ്രായത്തെ പോലും മറന്ന് ജീവിതം യൗവന തീഷ്ണമാക്കിയിരിക്കുന്ന ഒരു അപ്പാപ്പനും അമ്മാമ്മയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമാകുന്നത്. അതും കിടിലന്‍ ഡാന്‍സുമായി. വെറും ഡാന്‍സൊന്നുമല്ല ന്യൂജനറേഷന്‍ പോലും അമ്പരക്കുന്ന തരത്തിലാണ് ഇവരുടെ പ്രകടനം. മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ എന്നാണ് ഈ അപ്പാപ്പനെയും അമ്മാമ്മയെയും സോഷ്യല്‍മീഡിയ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത് തന്നെ. സാമൂഹ്യമാധ്യമങ്ങള്‍ ഒന്നാകെ ഇവര്‍ക്ക് കൈയടിക്കുകയാണ്.

‘എന്റടുക്കേല്‍ വന്നടക്കും പെമ്പറന്നോളെ…’ എന്ന പാട്ടിനാണ് ഇരുവരും ഡാന്‍സ് കളിക്കുന്നത്. അതും നല്ല ഒന്നാന്തരം എനര്‍ജിയോടെ. ചുറ്റുംകൂടി നില്‍ക്കുന്നവര്‍ ഇവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. എന്തായാലും ആപ്പാപ്പന്റെയും അമ്മാമ്മയുടെയും ഡാന്‍സ് സൂപ്പര്‍ ഹിറ്റായി. നിരവധിപേരാണ് ഇരുവരുടെയും പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അനവധി പേര്‍ നൃത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുമുണ്ട്.

Read more:നാഗമ്പടം പാലം പൊളിക്കുന്നു; റദ്ദാക്കിയ ട്രെയിനുകള്‍

2010-ല്‍ പുറത്തിറങ്ങിയ ‘മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഷാഫി സംവിധാനം നിര്‍വ്വഹിച്ച ദീലീപ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണിത്. തീയറ്ററുകളിലും ചിത്രത്തിനു മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിലെ ‘എന്റടുക്കേല്‍ വന്നടക്കും പെമ്പറന്നോളം…’ എന്നു തുടങ്ങുന്ന ഗാനവും മികച്ച സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ അപ്പാപ്പന്റെയും അമ്മാമ്മയുടെയും ഡാന്‍സ് കൂടിയായപ്പോള്‍ വീണ്ടും ഈ പാട്ട് ഏറ്റുപാടാന്‍ തുടങ്ങി മലയാളികള്‍.

കലാകാരന്‍മാര്‍ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍ മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു. പന്തലു പണിക്കുവന്ന് മൈക്ക് ടെസ്റ്റിങ്ങിനിടെ പാട്ട് പാടി താരമായ അക്ഷയും നമുക്ക് പരിചിതനാണ്. പാട്ട് ഹിറ്റായതോടെ അക്ഷയ്ക്ക് സിനിമയില്‍ പോലും പാടാന്‍ അവസരം ലഭിച്ചു