സോഷ്യല്‍ മീഡിയയില്‍ താരമായി ജൂനിയര്‍ സൗബിന്‍; ചിത്രങ്ങള്‍

May 13, 2019

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. കുറഞ്ഞനാളുകള്‍ക്കൊണ്ട് മലയാള ചലച്ചിത്ര ആസ്വാദകരുടെ ഇഷ്ടതാരമായ സൗബിന്‍ സാഹിറിന്റെ മകന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സൗബിന്‍ സാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുട്ടിയാണ്. കുഞ്ഞ് ജനിച്ച ദിവസം തന്നെ അമ്മയ്‌ക്കൊപ്പമുള്ള കുഞ്ഞുമകന്റെ ചിത്രം സൗബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞുമകന്റെ പുതിയ ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.

നിരവധി താരനിരകള്‍ സൗബിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തി. 2017 ഡിസംബര്‍ 16 നായിരുന്നു കോഴിക്കോട് സ്വദേശിനിയായ ജാമിയയും സൗബിനും വിവാഹിതരായത്.

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

Read more:പുതിയ മേക്ക് ഓവറില്‍ അമിതാഭ് ബച്ചന്‍; ‘ചെഹരേ’യുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുന്നു

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരുന്നു.

View this post on Instagram

#happymothersday ❤️

A post shared by Soubin Shahir (@soubinshahir) on

അതേസമയം സൗബിന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ജിന്ന് എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. സൗബിന്‍ സാഹിറിനൊപ്പം നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജേഷ് ഗോപിനാഥാണ് ജിന്ന് എന്ന ചിത്രത്തിന്റെ രചന. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശാന്ത് പിള്ള സംഗീതവും ഭവന്‍ ശ്രീകുമാര്‍ ചിത്രത്തിന്റെ എഡിറ്റിങും നിര്‍വ്വഹിക്കുന്നു.