ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാർക്ക് വാട്സാപ്പിലൂടെ ആശംസകൾ നേരാം..

June 15, 2019

കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകർ ഇത്രയധികം നെഞ്ചേറ്റിയ പ്രതിഭകൾ ഉണ്ടാവില്ല.. അത്രമേൽ പ്രിയപെട്ടവരാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഓരോ  കുട്ടിപ്പാട്ടുകാരും. ഇപ്പോഴിതാ കുട്ടിത്താരങ്ങൾക്ക് ആശംസകൾ നേരാൻ ആരാധകർക്കും അവസരം. നിങ്ങളുടെ പ്രിയപ്പെട്ട കുട്ടിത്താരങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ തയാറാക്കി വാട്സാപ്പ് ചെയ്യാം. പ്രേക്ഷകർ അയച്ചുതരുന്ന വീഡിയോ സന്ദേശങ്ങൾ കുരുന്ന് ഗായകരെ അറിയിക്കുകയും ഒപ്പം വീഡിയോകൾ ഫേസ്ബുക്ക് ലൈവിൽ പങ്കുവെയ്ക്കപ്പെടുന്നതുമാണ്.

ടോപ് സിംഗറിലെ മത്സരാർത്ഥികൾക്ക് ഫ്ളവേഴ്‌സ് ടിവി ഒരുക്കിയിരിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ 9 മണിമുതല്‍ സ്‌കോളര്‍ഷിപ്പ് വിതരണം ഫ്ളവേഴ്‌സ് ടിവിയിലും യു ട്യൂബിലും ഫേസ്ബുക്കിലും തത്സമയം കാണാം. ഒപ്പം നിങ്ങൾ ഞങ്ങൾക്ക് അയച്ചുതരുന്ന ആശംസാ വീഡിയോകൾ ഫേസ്ബുക്ക് ലൈവിൽ പങ്കുവയ്ക്കും.. പതിനാല് മണിക്കൂറോളം നീണ്ടു നിൽക്കുന്ന ടോപ് സിംഗറില്‍ വിവിധ കലാപരിപാടികളും തത്സമയം അവതരിപ്പിക്കും.

Read also: ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്ത് ഫ്ളവേഴ്‌സ്, സ്‌കോളര്‍ഷിപ്പ് വിതരണം നാളെ രാവിലെ 9 മണി മുതല്‍ തത്സമയം

മനോഹരമായ ആലാപനമികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ 22 മത്സരാർത്ഥികൾക്കും സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളവേഴ്‌സ് ടിവി. ഫ്ളവേഴ്‌സ്  ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ എന്നാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്തുകൊണ്ടുള്ളതാണ് പുതിയ പദ്ധതി. സ്‌കോളര്‍ഷിപ്പ് വഴി ബുരുദാനന്തര ബിരുദം വരെ പഠിക്കാന്‍ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. ടോപ് സിംഗര്‍ 250 എപ്പിസോഡുകള്‍ പിന്നിടുമ്പോഴാണ് പുതിയ പദ്ധതിയുമായി ഫ്ളവേഴ്‌സ് ടിവി ലോക ടെലിവിഷൻ രംഗത്ത് പുതുചരിത്രം കുറിയ്ക്കുന്നത്.

വീഡിയോ സന്ദേശങ്ങൾ അയക്കേണ്ട വാട്സാപ്പ് നമ്പർ: 8111995585