മറവിരോഗത്തെ മറികടക്കാൻ ചില പൊടികൈകൾ

June 24, 2019

‘അയ്യോ.. ഞാനത് മറന്നു..’ നമ്മൾ സ്ഥിരമായി കേൾക്കാറുള്ളതും പറയാറുള്ളതുമായ ഒരു സ്ഥിരം പല്ലവിയാണത്. ഇന്നത്തെ തിരക്കുപിടിച്ച ജീവിത സാഹചര്യത്തിനിടയ്ക്ജ് ഇത്തരം മറവികളെ നാം ലളിതമായി തള്ളിക്കളയാറാണ് പതിവ്. പക്ഷെ ഇതിനെ ഒരു ചെറിയ സംഗതി ആയി കാണേണ്ട.. കാരണം മറവിരോഗം അഥവാ ഡിമെൻഷ്യ അത്ര ചെറിയ കാര്യമല്ല. കേരളത്തിൽ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരികയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്…മറവി രോഗം അത്ര ചെറുതായികാണേണ്ട ഒരു കാര്യമല്ല. അതുകൊണ്ടുതന്നെ മറവി രോഗത്തെ മറിക്കാൻ ശ്രദ്ധിക്കേണ്ട ചില സിംപിൾ സ്റ്റെപ്പുകൾ എന്തൊക്കെയെന്ന് നോക്കാം..

  • മറവിരോഗത്തെ മറികടക്കാൻ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണ്. പോഷക ഗുണങ്ങളുള്ള  ആഹാരങ്ങൾ ശീലമാക്കുന്നത് വഴി ഒരു പരിധി വരെ മറവി രോഗം എന്ന അവസ്ഥയെ ഒരുപരിധിവരെ തടയാൻ സാധിക്കും.
  • കൂടുതൽ ശ്രദ്ധ ആവശ്യമായ ചെസ്, സുഡോകു, പദപ്രശ്നം, അന്താക്ഷരി തുടങ്ങിയ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന കളികൾ ചെയ്യാൻ കൂടുതലായും ശ്രമിക്കണം.
  • പഴയ ചിത്രങ്ങൾ ആൽബങ്ങൾ എന്നിവ എടുത്തുവെച്ച് ആളുകളുടെ പേരുകൾ, സ്ഥലങ്ങൾ എന്നിവ ഓർത്തെടുക്കാൻ ശ്രമിക്കുന്നതും ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കും.
  • എല്ലാ സമയങ്ങളിലും മാനസീകമായി ഉണർന്നിരിക്കാൻ ശ്രദ്ധിക്കണം.
  • പുകവലി ശീലമുള്ളവരാണെങ്കിൽ അത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
  • ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, തൈറോയിഡ് എന്നിവ കൃത്യമായി പരിശോധിച്ച് ഇവയില്ലെന്ന് ഉറപ്പുവരുത്തണം.
  • ദിവസവും ആറ് അല്ലെങ്കിൽ എട്ട് മണിക്കൂർ ഉറങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി ഉറങ്ങുന്നത് തലച്ചോറിന്റെ പ്രവർത്തനം കൃത്യമായി നടക്കാൻ സഹായിക്കും. നല്ല ഉറക്കം ഓർമ്മ ശക്തി വർധിപ്പിക്കാനും സഹായിക്കും.
  • വ്യായാമം, നടത്തം എന്നിവ സ്ഥിരമായി ചെയ്യാൻ ശ്രദ്ധിക്കണം.
  •  ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇതും ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു വ്യായാമമാണ്.

Read also:‘സീനിന്റെ ഗൗരവം ചോര്‍ന്നുപോകാതിരിക്കാന്‍ പലപ്പോഴും മാറ്റിനിർത്തപെട്ടു’; ഇന്ദ്രൻസിനെക്കുറിച്ച് ഹൃദയ സ്പർശിയായ ഒരു കുറിപ്പ്…