രാത്രി ഭക്ഷണവും അമിതഭാരവും

June 13, 2019

മെലിഞ്ഞ് സുന്ദരിയായി ഇരിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. ഭക്ഷണം ക്രമീകരിച്ചും, വ്യായാമം ശീലമാക്കിയുമൊക്കെ പലരും തടി കുറക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ രാത്രിയിലെ ചില ഭക്ഷണ രീതികൾ അമിതഭാരം കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

രാത്രി കഴിവതും ലഘുഭക്ഷണം മാത്രം കഴിക്കുക. ടി വി കഴിച്ചുകൊണ്ടുള്ള ഭക്ഷണശീലം കഴിവതും ഒഴിവാക്കണം. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് ശീലമാക്കാം.എന്നാൽ അമിത ഭാരം കുറയ്ക്കാൻ രാത്രിയിൽ ശീലമാക്കാവുന്ന ചില പാനീയങ്ങളും ശ്രദ്ധിക്കാം.

ധാരാളം വിറ്റാമിനുകൾ അടങ്ങിയതാണ് മുന്തിരി. രാത്രിയിൽ മുന്തിരി ജ്യൂസ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും തടി കുറയ്ക്കുന്നതിനും സഹായിക്കും. കലോറി വളരെ കുറവായത് കൊണ്ടുതന്നെ മുന്തിരി ശരീരഭാരം കുറയ്ക്കും. അതുപോലെ തന്നെ മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ഫാറ്റിനെ ബ്ലൌണ്‍ ഫാറ്റായി മാറ്റുമെന്നും പഠനങ്ങൾ പറയുന്നുണ്ട്.

Read also: ‘തടിച്ചവരുടെയും കറുത്ത തൊലി നിറമുള്ളവരുടെയും പല്ലുന്തിയവരുടെയുമൊക്കെകൂടി ലോകമാണിത്’; ഹൃദയംതൊട്ട് ഒരു കുറിപ്പ്

പാൽ നിരവധി പോഷക ഗുണങ്ങളാണ് സമ്പന്നമാണ്. പ്രോട്ടീൻ, കാർബോ ഹൈ​ഡ്രേറ്റ്​, ഫൈബർ ഇരുമ്പ്​ തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്​. രാത്രി പാല്‍ കുടിച്ചിട്ട് കിടക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉറക്കക്കുറവ് പൊണ്ണത്തടിയ്ക്ക് കാരണമാകും. ഉറക്കം കുറഞ്ഞാൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയും ഉണ്ടാകും.

രാത്രി ഉലുവ ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു

ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കക്കുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാൻ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ജീവിത ശൈലിയിലെ ചില ക്രമീകരണങ്ങളിലൂടെ മാത്രമേ ശരിയായ രീതിയിൽ തടി കുറയ്ക്കാൻ സാധിക്കുകയുള്ളു.