കൗതുകം അല്പം കൂടുതലാണോ…? എങ്കിൽ തീർച്ചയായും ഈ വീഡിയോ കണ്ടുനോക്കൂ

June 15, 2019

കുറ്റിരോമങ്ങൾ നിറഞ്ഞ മുഖം. മുഖത്ത് പ്രത്യക്ഷപ്പെടുന്ന പല്ലും ചുണ്ടും. ഈ മുഖത്തേക്ക് ആദ്യമൊന്ന് നോക്കിയവർ തീർച്ചയായും പിന്നെയും നോക്കും. കാരണം സംഗതി അല്പം കൗതുകകരമാണ്. മനുഷ്യന്റെ മുഖം തന്നെയെന്ന് തീർച്ചയാണ്. എന്നാൽ വായ അടച്ചതിന് ശേഷം തുറന്നപ്പോഴല്ലേ സംഗതി വീണ്ടും ഞെട്ടിച്ചത്. വായിൽ നിന്ന് പുറത്തേക്ക് വരുന്നത് നാണയങ്ങൾ…

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ നിറയുന്ന ഒരു വീഡിയോ ആണിത്. എന്നാൽ സംഗതി എന്താണെന്നറിയുമ്പോഴല്ലേ രസം. ഇതൊരു പേഴ്സാണ്. വളരെ മനോഹരമായ ഈ പേഴ്‌സ് ഒരു ജപ്പാൻ കാരന്റെ സൃഷ്ടിയാണ്. ഹ്യൂമൻ സ്കിൻ കോയിൻ പേഴ്‌സ് കണ്ട് നിരവധി ആളുകളാണ് ഇതിന്റെ നിർമ്മാതാവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതേസമയം ഈ വീഡിയോ പുറത്തിറങ്ങിയതു മുതൽ എന്ത് മെറ്റിരിയൽ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയതെന്നും, എങ്ങനെയാണ് ഇത് വാങ്ങിക്കാൻ സാധിക്കുക എന്നുമൊക്കെ ചോദിച്ച് നിരവധി ആളുകളും എത്തുന്നുണ്ട്.

Read also: ആ മരം മുറിച്ചുമാറ്റിയപ്പോൾ പൊള്ളിയത് താഴെയുള്ള മണ്ണിന് മാത്രമല്ല, ഞങ്ങളുടെ ഉള്ളിൽ നിറച്ചുതന്ന പാരിസ്ഥിതീക അവബോധത്തിനുകൂടിയാണ്; വൈറലായി പത്താംക്ലാസുകാരിയുടെ കത്ത്

ഇത്തരത്തിൽ നിരവധി വീഡിയോകളാണ് ഇതുപോലെ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. തൊട്ടതും പിടിക്കുന്നതുമൊക്കെ വൈറലാകുന്ന ഈ കാലഘട്ടത്തിൽ ഈ പേഴ്‌സിനെയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ആരാധകർ.