ശരീര വേദനയ്ക്ക് പിന്നിലെ കാരണങ്ങൾ ഇവയൊക്കെയാണ്…

July 2, 2019

ശരീരമനങ്ങാതെ ഇരുന്ന് ജോലി ചെയുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്കാണ് കരണമാകുന്നത്..ഓട്ടം, ചാട്ടം കായികാധ്വാനമുള്ള ജോലികൾ സ്ഥിരമായി ചെയ്യുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് അസുഖങ്ങൾ കുറവായിരിക്കും. ഓഫീസിൽ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ഒന്നും രണ്ടുമല്ല നിരവധി അസുഖകളാണ് ഇവരെ പിന്തുടരുക.

പക്ഷാഘാതം, ഹൃദ്രോഗം പ്രമേഹം, അർബുദം,ആസ്ത്മ, അൽഷിമേഷ്യസ്, അൾസർ, നടുവേദന, കാഴ്ചക്കുറവ്, കഴുത്ത് വേദന, കൈവെക്കാൻ, കഴുത്ത് വേദന തുടങ്ങി നിരവധി രോഗങ്ങളാണ് ഇരുന്ന് ജോലിചെയ്യുന്നവരെ പിടികൂടുക. ശരീരം ആവശ്യത്തിന് ചലിക്കാത്തതാണ് ഗുരുതരമല്ലാത്ത പല വേദനകള്‍ക്കും കാരണം.

കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ കൃത്യമായും നിർബന്ധമായും വ്യായാമം ചെയ്യണം. കാരണം ഇരുന്ന് ജോലി ചെയുമ്പോൾ വളരെ  കുറഞ്ഞ അളവിലുള്ള ഊർജം  മാത്രമാണ് ചെലവിടുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ വർധിക്കുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ നിരവധി രോഗങ്ങൾക്ക് ശരീരം സജ്ജമാകുന്നു.

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയുമ്പോൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടും. ഇതോടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി താഴും. ഇത് ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകും. എന്നാൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാചര്യത്തിൽ ബാക്കി ഉള്ള സമയങ്ങളിൽ നടക്കാനും വ്യായാമം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം.

Read alsoക്യാൻസർ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ആവശ്യത്തിന് ചലിക്കാതെ വരുമ്പോള്‍ നാഡീ വ്യൂഹത്തെ മൂടിയിരിക്കുന്ന ചെയ്തിരിക്കുന്ന മസിലുകള്‍ നിര്‍ജീവമാകുന്നു. ഇത് ഡിസ്‌ക് വേദന, തകരാറുകള്‍, തേയ്മാനം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇരുന്ന് ജോലി ചെയ്യുന്നവർ ഇരിക്കുന്ന പൊസിഷൻ ശരിയായില്ലെങ്കിൽ അത് നടുവേദന, പുറം വേദന, ഷോൾഡർ വേദന എന്നിവയ്ക്കും കുടവയർ ഉണ്ടാകുന്നതിനും കാരണമാകും.