മത്സ്യത്തൊഴിലാളികൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം, ശക്തമായ കാറ്റിന് സാധ്യത

August 13, 2019

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ 50 – 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വരുന്ന മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

അതേസമയം സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട്.