തൊട്ടരികിൽ കൂറ്റൻ സ്രാവ്; അപകടമറിയാതെ സഞ്ചാരി, രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ

September 22, 2019

കടൽകാഴ്ചകൾക്ക് കാഴ്ചക്കാർ ഏറെയാണ്. വമ്പൻ തിമിംഗലത്തിന്റെയും സ്രാവുകളുടേയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ഒരു വിനോദ സഞ്ചാരിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കടലിൽ സർഫിങ്ങിനിറങ്ങിയ സഞ്ചാരിയുടെ വളരെ അടുത്തെത്തിയ കൂറ്റൻ സ്രാവിനെയാണ്‌ വീഡിയോയിൽ കാണുന്നത്. സർഫറിന്റെ അടുത്തേക്ക് പാഞ്ഞുവരികയാണ് ഭീമൻ സ്രാവ്. സ്രാവ് സർഫറുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട ഡ്രോൺ നിരീക്ഷകൻ ഉടൻ തന്നെ ഡ്രോൺ വഴി  സന്ദേശം സർഫറെ അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ച സർഫർ പെട്ടന്ന് തന്നെ ഡയറക്ഷൻ മാറ്റി തീരം ലക്ഷ്യമാക്കി നീങ്ങി. അതോടെ സർഫറെ ലക്ഷ്യമാക്കി വന്ന സ്രാവ് ആഴക്കടലിലേക്ക് നീങ്ങി. കൃത്യമായി നിർദ്ദേശം ലഭിച്ചതിനാൽ അദ്ദേഹം വലിയൊരു അപകടത്തിൽ നിന്നും രക്ഷപെട്ടു. ഓ‌സ്ട്രേ‌ലി‌യ‌യി‌ലെ ന്യൂ ‌സൗ‌ത്ത് വേ‌ൽ‌സി‌ലാ‌ണ് സം‌ഭ‌വം.