അനന്തരം: രോഗത്തോട് പോരാടുന്ന കുഞ്ഞ് ശ്രീദേവിന് സഹായവുമായി നന്മ ചാരിറ്റബിള്‍ സൊസൈറ്റി

November 14, 2019

മഹാരോഗത്തിന്റെ പിടിയിലകപ്പെട്ട് ജീവിതത്തില്‍ വേദനിക്കുന്ന അനേകര്‍ക്ക് സഹായഹസ്തമൊരുക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സുമനസ്സുകളില്‍ നിന്നും സഹായമെത്തുന്നത്.

നാല് മാസം മാത്രം പ്രായമുള്ള കുട്ടിയാണ് ശ്രീദേവ്. അനുദിനം മഹാരോഗത്തോട് പോരാടുകയാണ് ഈ ബാല്യം. ഗുരുതരമായ കുടല്‍ രോഗത്തോടെയായിരുന്നു ശ്രീദേവ് എന്ന കുരുന്നിന്റെ ജനനം തന്നെ. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സ നടക്കുന്നുണ്ട്. എന്നാല്‍ കുറഞ്ഞത് അഞ്ച് കിലോഗ്രാം എങ്കിലും ഭാരമാകാതെ ശ്രീദേവിന് മറ്റ് ശസ്ത്രക്രിയകള്‍ ഒന്നും നടത്താന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് ശ്രീദേവിന്റെ കുടുംബം. വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുകയാണ് അച്ഛന്‍. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തിന് പത്തനംതിട്ട നന്മ ചാരിറ്റബിള്‍ സൊസൈറ്റി പൊതുജനങ്ങളില്‍ നിന്നും സ്വരൂപിച്ച ഒരു ലക്ഷം രൂപ നല്‍കി. സുമനസ്സുകളില്‍ നിന്നും സഹായങ്ങള്‍ കാത്തിരിക്കുകയാണ് ഈ ബാല്യം.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C