തിയേറ്ററുകളില്‍ ചിരി നിറയ്ക്കാന്‍ ‘ധമാക്ക’; ശ്രദ്ധ നേടി മേക്കിങ് വീഡിയോ

November 18, 2019

ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കളര്‍ഫുള്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം ഇത് ശരിവയ്ക്കുന്നുണ്ട്. അതേസമയം ഈ മാസം 28 ന് തിയേറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. പുതുക്കിയ തീയതി പ്രകാരം ‘ധമാക്ക’ ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിത്തെും. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രത്തിന്റെ നിര്‍മാണം.’ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ അരുണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉറുവ്വശി, സലിം കുമാര്‍, സാബു മോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നേഹ സക്‌സേന, ഇന്നസെന്റ്, ശാലിന്‍ സോയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read more: ‘എന്റെ എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ അവളാണ്’ സുപ്രിയയെക്കുറിച്ച് ഉള്ളു തൊടുന്ന വാക്കുകളുമായി പൃഥ്വിരാജ്: വീഡിയോ

അതേസമയം ചിത്രത്തിനു വേണ്ടിയുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ രസകരമായ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ‘ധമാക്ക’യുടേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.