സൂപ്പര്‍ സ്റ്റാറായി പൃഥ്വിരാജ്; ‘ഡ്രൈവിങ് ലൈസന്‍സ്’ ചിത്രീകരണം പൂര്‍ത്തിയായി

November 16, 2019

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നതും. സിനിമയ്ക്കുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്. അതേസമയം ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ക്രിസ്മസിനോട് അനുബന്ധിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

സച്ചിയാണ് ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മ്മാതാവാണ്. ആഡംബരകാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക എന്നാണ് സൂചന. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.

Read more:മനോഹരം പ്രണായര്‍ദ്രമായി ‘സ്റ്റാന്‍ഡ് അപ്പ്’-ലെ ഗാനം: വീഡിയോ

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജ് നിര്‍മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഡ്രൈവിങ് ലൈസന്‍സിന്. ‘നയണ്‍ (9)’ ആയിരുന്നു താരം നിര്‍മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.