ശരീര ഭാരം കുറയ്ക്കാന്‍ പപ്പായ; അറിഞ്ഞിരിക്കാം ഗുണങ്ങള്‍

November 18, 2019

വീട്ടുവളപ്പിലും വിപണികളിലുമെല്ലാം സുലഭമാണ് പപ്പായ. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പപ്പായയുടെ സ്ഥാനം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പപ്പായ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. പോഷക സമ്പന്നമാണ് പപ്പായ. അതുകൊണ്ട് തന്നെ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

പപ്പായയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. പഴുത്ത പപ്പായയേക്കാള്‍ ഗുണങ്ങളുണ്ട് പച്ച പപ്പായയില്‍. പാപെയ്ന്‍ എന്ന എന്‍സൈം പച്ച പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ എന്‍സൈം ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പച്ച പപ്പായ കഴിക്കുന്നത് നല്ലതാണ്.

Read more:‘റോബോട്ട് അപ്പോൾ ക്രിസ്ത്യാനി ആണല്ലേ..’; കൗതുകമുണർത്തി ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഒരു രംഗമിതാ, വീഡിയോ

പച്ച പപ്പായ ജ്യൂസായി കുടിക്കുന്നതും കറിവെച്ചു കഴിക്കുന്നതും സാലഡില്‍ ഉള്‍പ്പെടുത്തുന്നതുമൊക്കെ ആരോഗ്യകരമാണ്. ബ്രേക്ക് ഫാസ്റ്റിലും രാത്രി ഭഷണത്തിലുമെല്ലാം പപ്പായ ഉള്‍പ്പെടുത്താവുന്നതാണ്. കലോറി വളരെ കുറവാണ് പപ്പായയില്‍. ശരീരത്തിലെ വിഷാംശത്തെ ഇല്ലായ്മ ചെയ്യാനും പപ്പായ സഹായിക്കുന്നു. ഒരു പരിധി വരെ വിശപ്പിനെ നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു. അതുകൊണ്ടു തന്നെ പപ്പായ കഴിച്ചുകൊണ്ട് അമിതഭാരത്തെ നിയന്ത്രിക്കാം.

Read more:‘ആ പഴയ നരേന്ദ്രൻ മകൻ ജയകാന്തനും അദ്ദേഹത്തിന്റെ അമ്മവാനും’; കൗതുകചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ബീറ്റാ കരോട്ടിനും ധാരാളമായി അടങ്ങിയിട്ടുണ്ട് പപ്പായയില്‍. കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ സഹായിക്കുന്നു. ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം തന്നെ ചര്‍മ്മ കാന്തിക്കും പപ്പായ ഉത്തമമാണ്. പപ്പായ കഴിക്കുന്നതും. പഴുത്ത പപ്പായ മുഖത്ത് തേക്കുന്നതും മുഖ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.