തൊണ്ണൂറുകളിലെ ബോളിവുഡ് സുന്ദരിമാരെ പോലെയാകുവാൻ ട്യൂട്ടോറിയലുമായി സോനം കപൂർ; മെയ്ക്കപ്പ് ഇല്ലാത്ത മുഖത്തിന് കയ്യടിച്ച് ആരാധകർ- വീഡിയോ

November 22, 2019

ബോളിവുഡിന്റെ സ്റ്റൈൽ ഐക്കൺ ആണ് സോനം കപൂർ. വസ്ത്രധാരണത്തിലും സ്റ്റൈലിലും തന്റേതായ ഒരു രീതി എന്നും സോനം കാത്തുസൂക്ഷിക്കാറുണ്ട്. ഇപ്പോൾ ബോളിവുഡിലെ തൊണ്ണൂറുകളിലെ താരറാണിമാരുടെ മെയ്ക്കപ്പ് രീതി പങ്കു വയ്ക്കുകയാണ് സോനം. ഒരു വീഡിയോയിലൂടെയാണ് സോനം കപൂറിന്റെ മെയ്ക്കപ്പ്  ട്യൂട്ടോറിയൽ.

മെയ്ക്കപ്പ് ഇല്ലാത്ത മുഖം പൊതുവെ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ മടിയുള്ളവരാണ് സിനിമ താരങ്ങൾ. എന്നാൽ മെയ്ക്കപ്പ് ഇല്ലാതെയാണ് സോനം വീഡിയോയുടെ തുടക്കത്തിൽ എത്തുന്നത്. നടിയുടെ ഈ പ്രവർത്തിക്ക് ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മുൻപും ഇങ്ങനെ മെയ്ക്കപ്പ് അണിയാതെ സോനം ആരാധകരെ അഭിസംബോധന ചെയ്തിരുന്നു. സിനിമ താരങ്ങളുടെ സൗന്ദര്യം കണ്ടു അത്ഭുതപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യേണ്ട കാര്യമില്ലെന്നാണ് സോനം  വീഡിയോയിൽ പറഞ്ഞത്. കാരണം ഒരുപാട് സമയമെടുത്ത് മെയ്ക്കപ്പ് ഇട്ടാണ് നടിമാർ സുന്ദരികളാകുന്നത് എന്ന് പറഞ്ഞു തന്റെ മെയ്ക്കപ്പ് വീഡിയോ ആണ് സോനം പങ്കുവെച്ചത്.