സെൻസറിങ് പൂർത്തിയാക്കി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം; ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ്

December 24, 2019

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ചരിത്ര പ്രധാന്യമുള്ള സംഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. മാർച്ച് 19 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോൾ സെൻസറിംഗും പൂർത്തിയാക്കിയിരിക്കുകയാണ്.

ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മോഹൻലാലിനൊപ്പം വൻ താരനിരയാണ് എത്തുന്നത്. താരപുത്രന്മാരും താരപുത്രികളും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

Read More:താളരാഗമേളത്തില്‍ ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്: ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍…

ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും  ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ.