നടി ജമീല മാലിക് അന്തരിച്ചു

January 28, 2020

മലയാളത്തിലെ ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു.73 വയസായിരുന്നു. ഒരു കാലത്ത് തമിഴ്, മലയാളം ചലച്ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന താരം തിരുവനന്തപുരം പൂന്തൂറയിലെ വസതിയിൽ വച്ചാണ് മരിച്ചത്.

1973 ൽ പുറത്തിറങ്ങിയ റാഗിങ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍ തുടങ്ങി താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച താരം 1990 കളിൽ ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

മലയാളചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം അഭിനേത്രിയും റേഡിയോ നാടക രചയിതാവായും ശ്രദ്ധനേടി.