ശ്രദ്ധേയമായി ‘ഡ്രൈവിങ് ലൈസന്‍സ്’-ലെ ടൈറ്റില്‍ ഗാനം: വീഡിയോ

January 1, 2020

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. ഡ്രൈവിങ് ലൈസന്‍സിലെ ടൈറ്റില്‍ ഗാനം പുറത്തെത്തി. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്കും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു.

സച്ചിയാണ് ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മാതാവാണ്. ആഡംബരകാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.

Read more: ‘തമരടിക്കണ കാലമായെടീ തിയ്യാമെ…’ കിടിലന്‍ പാട്ടിന് രസികന്‍ ചുവടുമായ് മമ്മൂട്ടി; ഷൈലോക്ക് ടീസര്‍

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. മിയ ജോര്‍ജ്, ദീപ്തി സതി എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുന്നു. പൃഥ്വിരാജ് നിര്‍മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഡ്രൈവിങ് ലൈസന്‍സിന്. ‘നയണ്‍ (9)’ ആയിരുന്നു താരം നിര്‍മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.