‘നാട്ടിക ബീച്ച് ഫെസ്റ്റിവൽ’ ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുക്കാം

January 18, 2020

വിപണന കാഴ്ചകളുടെ മഹാമഹം ഒരുക്കി മുന്നേറുന്ന നാട്ടിക ബീച്ച് ഫെസ്റ്റിവലിൽ ഒട്ടേറെ മത്സരങ്ങളും മേളകളും ഒപ്പം സൗജന്യ പരിശോധന സൗകര്യവും ഒരുക്കിയിട്ടുണ്ട്. പഞ്ച ഗുസ്തി, വുഷു തുടങ്ങിയ മത്സര കാഴ്ചകൾക്ക് പുറമെ സൗജന്യ നേത്ര പരിശോധനയ്ക്കും അവസരമുണ്ട്.

തൃപ്രയാർ റൈഹാൻ കണ്ണാശുപത്രിയുമായി യോജിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും നടക്കുന്നു. പത്തു ദിവസം നീളുന്ന ഫെസ്റ്റിവലിന്റെ നാലാം നാളായ ജനുവരി 19നാണ് ക്യാമ്പ് നടക്കുന്നത്.

നേത്ര രോഗ വിദഗ്ധനായ ഡോക്ടർ സലാഹുദ്ധീൻ ആണ് ക്യാമ്പിനു നേതൃത്വം കൊടുക്കുന്നത്. സൗജന്യ ചികിത്സയ്ക്ക് പുറമെ ഒരുപാട് സേവനങ്ങൾ ഈ ക്യാമ്പിലൂടെ നടക്കുന്നുണ്ട്. ഒട്ടേറെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

അതുപോലെ ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് 10000 രൂപയിൽ അധികം ചിലവ് വരുന്ന താക്കോൽദ്വാര ശസ്ത്രക്രിയ 5500 രൂപയ്ക്ക് ചെയ്തു കൊടുക്കുന്നു. ഒപ്പം അഡ്വാൻസ് നൽകി കണ്ണട ബുക്ക് ചെയ്യുന്നവർക്ക് 20% ഇളവും ലഭിക്കുന്നതാണ്.

കാഴ്ചകളും കൗതുകവുമൊക്കെയായി നാട്ടിക ബീച്ച് ഫെസ്റ്റിവൽ വിജയകരമായി മുന്നേറുകയാണ്. തൃശൂർ നിവാസികൾക്കായി ഒരു ഗംഭീര ഷോപ്പിംഗ് മഹാമഹം തന്നെയാണ് നാട്ടിക ഫെസ്റ്റിലൂടെ ഒരുക്കിയിരിക്കുന്നത്. ആഴക്കടൽ കാഴ്ചകളുമായി അക്വാ ഷോ, ആകർഷകമായ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ, രുചി ഭേദങ്ങളുടെ കലവറ തീർത്ത് ഫുഡ് കോർട്ട്, അതിമനോഹരമായ പുഷ്പക്കാഴ്ചകളുമായി വൃന്ദാവൻ ഫ്‌ളവർ ഷോ, കുസൃതിയും കുറുമ്പുമായി വളർത്തുമൃഗങ്ങളുടെ പ്രദർശനം, വാഹനങ്ങളുടെ പ്രദർശനം, കുട്ടികൾക്കായി അമ്യുസ്മെന്റ്റ് പാർക്ക് എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.