കടലോളം സ്‌നേഹം നിറച്ച് ഫഹദും നസ്രിയയും; മനോഹരം ഈ ചിത്രം

January 15, 2020

വെള്ളിത്തിരയിലെ അഭിനയമുഹൂര്‍ത്തങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരദമ്പതികളായ നസ്രിയയും ഫഹദ് ഫാസിലും. ഇരുവരുടെയും ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കുന്നു. ഇപ്പോഴിതാ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത് കടല്‍തീരത്ത് നില്‍ക്കുന്ന ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ഒരു മനോഹര ചിത്രമാണ്. നസ്രിയ ആണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ഇവര്‍ക്കൊപ്പം മൂന്നാമത് ഒരാള്‍ക്കൂടിയുണ്ട് ഈ ചിത്രത്തില്‍. നസ്രിയയുടെയും ഫഹദ് ഫാസിലിന്റെയും ഓറിയോ എന്ന വളര്‍ത്തുനായ. താരദമ്പതികള്‍ക്കൊപ്പം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട് ഓറിയോ. ഫഹദ് ഫാസില്‍ നസ്രിയയ്ക്ക് നല്‍കിയ സമ്മാനമാണ് ഈ നായ്ക്കുട്ടി. സമൂഹമാധ്യമങ്ങള്‍ക്ക് പുറമെ സിനിമാ ചിത്രീകരണ വേളകളിലും താരദമ്പതികള്‍ക്കൊപ്പം ഓറിയോ എത്താറുണ്ട്. അതുകൊണ്ടുതന്നെ ചലച്ചിത്ര താരങ്ങള്‍ക്കും സുപരിചിതനാണ് ഓറിയോ. വെള്ളയും കറുപ്പും നിറത്തിലുള്ള ഓറിയോ ബിസ്‌കറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന നിറമാണ് നായയുടേത്.

https://www.instagram.com/p/B7So5Gtpgds/?utm_source=ig_web_copy_link

Read more: സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ഒരു 30 വര്‍ഷ ചലഞ്ച്‌

അതേസമയം ഫഹദ് ഫാസിലും നസ്രിയയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിച്ചെത്തുകയാണ് ട്രാന്‍സ് എന്ന പുതിയ ചിത്രത്തിലൂടെ. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാന്‍സ്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ട്രാന്‍സ് എന്ന സിനിമയ്ക്കുണ്ട്. സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ട്രാന്‍സ്.

https://www.instagram.com/p/BkvQ9tGgNdM/?utm_source=ig_web_copy_link