കാട്ടുകുറിഞ്ഞി പൂവും ചൂടി…’; മാവേലി എക്‌സ്പ്രസില്‍ ‘എംഎല്‍എ’മാരുടെ പാട്ട് യാത്ര: വൈറല്‍ വീഡിയോ

February 14, 2020

രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ ഇടം നേടുന്നതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു വീഡിയോ. മനോഹരമായ ഒരു ഗാനമേളയുടെ വീഡിയോയാണ് ഇത്. ഒരു പാട്ട് സംഘവും കേരളത്തിലെ മൂന്ന് എം.എല്‍.എമാരുമാണ് ഈ വീഡിയോയിലെ താരങ്ങള്‍.

മാവേലി എക്‌സ്പ്രസിലാണ് ഗാനമേള നടക്കുന്നത്. ഹാര്‍മോണിയവും തബലയുമൊക്കെ ഉള്‍പ്പെടുത്തി മേള ഗംഭീരമാക്കുകയാണ് പാട്ടു സംഘം. അന്ധത മറന്ന് പാട്ട് സംഘം പാടുമ്പോള്‍ അവര്‍ക്കൊപ്പം പാട്ടിന് താളമിട്ട് കൂടെക്കൂടുകയാണ് കേരളത്തിലെ മൂന്ന് എം.എല്‍.എമാര്‍.

Read more: ‘നെഞ്ചുക്കുള്‍ പെയ്തിടും…’; സുരേഷ് ഗോപിയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്: വീഡിയോ

പയ്യന്നൂര്‍ എം.എല്‍.എ ആയ സി കൃഷ്ണനും തൃക്കരിപ്പൂര്‍ എം.എല്‍.എ ആയ രാജഗോപാലും, കല്‍പ്പറ്റ എം.എല്‍.എ സി കെ ശശീന്ദ്രനുമാണ് ട്രെയിനില്‍ പാട്ടു സംഘത്തിനൊപ്പം ചേര്‍ന്നത്. ബജറ്റ് സമ്മേളനം കഴിഞ്ഞ് മാവേലി എക്‌സ്പ്രസില്‍ മടങ്ങുകയായിരുന്നു ഇവര്‍.

ഹാര്‍മോണിയത്തിന്‍റേയും തബലയുടേയുമൊക്കെ അകമ്പടിയോടെ പാട്ടു സംഘത്തിനൊപ്പം ‘കാട്ടു കുറിഞ്ഞി പൂവും ചൂടി..’ എന്ന സുന്ദരഗാനം എം.എല്‍.എമാരും ചേര്‍ന്ന് പാടി. ഇടയ്ക്ക് ഹര്‍മോണിയത്തില്‍ വിരലോടിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു ഈ വീഡിയോ.

പാട്ടായി മാവേലി എക്സ്പ്രസ്‌; അന്ധഗായകർക്കൊപ്പം പാടി ജനകീയ എംഎൽഎമാർ…😍😍ബജറ്റ് സമ്മേളനം ക‍ഴിഞ്ഞ് മലബാറിലെ എം എൽ എ മാർ ക‍ഴിഞ്ഞ ദിവസം വൈകുന്നേരം തിരിച്ചുപോവുകയാണ് തങ്ങളുടെ മണ്ഡലങ്ങളിലേക്ക്‌.പയ്യന്നൂർ എംഎൽഎ സി കൃഷ്ണനും, തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലും, കൽപ്പറ്റ എംഎൽഎ സികെ ശശീന്ദ്രനുമുണ്ട്‌ ഒരുമിച്ച്‌. മാവേലി എക്സ്പ്രസിലാണ് മടക്കം.കണക്കുകളും വികസനങ്ങളും കൂട്ടിക്കി‍ഴിച്ച് ഉറക്കം വൈകുന്ന നീളൻ യാത്ര. അപ്പോൾ കണ്ടു ഒരു ഗായകസംഘത്തെ. നിസ്സാരക്കാരല്ല ആ പാട്ടുകാർ.കാസറ്റ് കാലത്തെ മഞ്ചേരി ബ്ലൈൻഡ് ബ്രദേ‍ഴ്സ് ഗായക സംഘത്തെ അറിയില്ലേ അതിലെ അംഗങ്ങളായിരുന്നവരാണ്. മലപ്പുറം കി‍ഴിശ്ശേരി സ്വദേശികളായ ഇബ്രാഹിമും സഹോദരങ്ങളും.ഇഷ്ട എംഎൽഎമാരെ കണ്ടപ്പോൾ സ്നേഹം പാട്ടായി. വരികളൊഴുകി.തീവണ്ടി പാട്ടായൊഴുകി. ‘കാട്ടുകുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ട്‌ മയങ്ങും പെണ്ണ്‌…’ താളമിട്ട് ഒപ്പംപാടി ജനകീയ എംഎൽഎമാർ.പാട്ടുകൾ പാട്ടുകളായ് അത് രണ്ട് മണിക്കൂറോളം നീണ്ടു. ഒപ്പമുള്ളൊരാൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങുകയാണിപ്പോൾ.ഗൾഫ്‌ രാജ്യങ്ങളിലടക്കം പാട്ടുമായ്‌ സഞ്ചരിക്കുന്ന സംഘവും സന്തോഷത്തിലാണ്‌.കോഴിക്കോട്‌ നിന്ന് പിരിയുമ്പോഴും പാട്ടുവിട്ടിറങ്ങാനായില്ല എംഎൽഎ മാർക്ക്‌.

Posted by Rajesh Ranny on Wednesday, 12 February 2020