‘ഹലാൽ ലൗ സ്റ്റോറി’യിൽ അതിഥി വേഷത്തിൽ പാർവതി

February 14, 2020

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യിൽ അതിഥി വേഷത്തിൽ പാർവതി തിരുവോത്ത് എത്തുന്നു. ഇന്ദ്രജിത്തും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹലാൽ ലൗ സ്റ്റോറി’.

വ്യത്യസ്തമായ ജോണറിലുള്ള സിനിമയുടെ ഭാഗമാകാൻ ആഗ്രഹമുണ്ടായിരുന്നതായി പാർവതി പറയുന്നു. ‘ഞാൻ ചെയ്ത സാധാരണ സിനിമകളിൽ നിന്നും വ്യത്യസ്തമാണ് ഹലാൽ ലൗ സ്റ്റോറി. സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയാൻ സാധിക്കില്ല. പക്ഷെ പ്രതീക്ഷിക്കാത്ത ഒരു പരീക്ഷണം നടത്തുന്ന ആവേശത്തിലാണ് ഞാൻ’ പാർവതി പറയുന്നു.

ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read More:പല്ലുകളുടെ ആരോഗ്യത്തിന് ഓറഞ്ച്

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ‘ഹലാല്‍ ലൗ സ്റ്റോറി’ എന്ന പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍വഹിക്കുന്നു.