നസ്രിയയുടെ ലോക്കറ്റിൽ ഫഹദിന്റെ പേരിനൊപ്പം ഇടം പിടിച്ച് മറ്റൊരാൾ

March 3, 2020

മലയാളികളുടെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിന്ന നസ്രിയ ‘കൂടെ’ എന്ന ചിത്രത്തിലൂടെയാണ് തിരികെ വെള്ളിത്തിരയിലേക്ക് എത്തിയത്. ഇപ്പോൾ ‘ട്രാൻസ്’ എന്ന ഹിറ്റ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചിരിക്കുകയാണ് നസ്രിയ.

നിർമാണ രംഗത്തേക്കും കടന്ന നസ്രിയ, ഒഴിവുവേളകളിൽ സമൂഹ മാധ്യമങ്ങളിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഫഹദ് സമൂഹ മാധ്യമങ്ങളിൽ സജീവമല്ലെങ്കിലും നസ്രിയ ഇരുവരുടെയും ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ലോക്കറ്റിന്റെ ചിത്രമാണ് നസ്രിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

ലോക്കറ്റിൽ നസ്രിയ, ഫഹദ് എന്നീ പേരുകളായിരുന്നു മുൻപ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അതുമാറി മറ്റൊരാൾ കൂടി നസ്രിയയുടെ ലോക്കറ്റിൽ ഇടംപിടിച്ചിരിക്കുകയാണ്. മറ്റാരുമല്ല, താര ദമ്പതികളുടെ പ്രിയപ്പെട്ട നായക്കുട്ടി ഓറിയോ.

View this post on Instagram

no filter needed absolutely 💘 #OreoFF

A post shared by Nazriya Nazim Fahadh (@nazriyafahadh) on

Read More: ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് ഭഗ്‌വാനി മുത്തശ്ശി; വീഡിയോ

ഫഹദ് ഫാസിൽ നസ്രിയയ്ക്ക് വിവാഹ ശേഷം സമ്മാനിച്ചതാണ് ഓറിയോയെ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്‌ക്കൊപ്പം എത്താറുണ്ട്. ‘ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്’- നസ്രിയ പറയുന്നു.