20 വർഷം പഴക്കമുള്ള ഹിറ്റ് ഗാനത്തിന് തകർപ്പൻ ചുവടുകളുമായി സിമ്രാൻ- നാൽപ്പത്തിമൂന്നാം വയസിലും എന്തൊരു എനർജി!

March 6, 2020

ഉയരവും അസാമാന്യ നൃത്തവൈഭവവും കൊണ്ടാണ് സിമ്രാൻ സിനിമ ലോകത്ത് ചുവടുറപ്പിച്ചത്. ഒട്ടേറെ ചടുല ഗാനങ്ങളിൽ സിമ്രാന്റെ പ്രകടനം ആരാധകർ കണ്ടിട്ടുണ്ട്. ഇപ്പോൾ പഴയതിലും ഊർജസ്വലതയോടെ ചുവടു വയ്ക്കുന്ന സിമ്രാനാണ് താരം.

20 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ‘വാലി’ എന്ന ചിത്രത്തിൽ ഏപ്രിൽ മാതത്തിൽ ..എന്ന ഗാനത്തിനാണ് സിമ്രാൻ ചുവടുവയ്ക്കുന്നത്. സിമ്രാൻ തന്നെ ട്വിറ്റര് പേജിൽ പങ്കുവെച്ചതാണ് വീഡിയോ.

വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് സിമ്രാൻ. എല്ലാ മുൻനിര നായകന്മാർക്കൊപ്പവും സിമ്രാൻ തമിഴ് സിനിമ ലോകത്ത് അഭിനയിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം പേട്ട എന്ന ചിത്രത്തിലൂടെ ഒന്നിച്ചു. ടിക്ക് ടോക്ക് പോലുള്ള മാധ്യമങ്ങളിലും നടി സജീവമാണ്.

Read More:വനവാസത്തിന് ഇറങ്ങിയ സീതയാണെങ്കിലും ഡപ്പാംകൂത്ത് കേട്ടപ്പോൾ കൈവിട്ടു പോയി- രസകരമായ വീഡിയോ

സിമ്രാൻ അഭിനയിച്ച രണ്ടു ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. വിക്രമിനൊപ്പം ‘ധ്രുവനച്ചത്തിര’വും അരവിന്ദ് സ്വാമിക്കൊപ്പം ‘വണാങ്ക മുടി’യുമാണ് സിമ്രാൻ അഭിനയിച്ചിരിക്കുന്നത്.