‘അച്ഛനും അപ്പൂപ്പനുമൊക്കെ ഭാര്യ ഉണ്ടല്ലോ, അപ്പോൾ എനിക്കൊരു ചെറിയ ഭാര്യയെ വേണം’- ചിരിപ്പിച്ച് കുട്ടികുറുമ്പന്റെ പരിഭവം- വീഡിയോ

March 17, 2020

വളരെ രസകരമാണ് കുട്ടികളുടെ സംസാരം കേൾക്കാൻ. ചില കുട്ടികൾ അതീവ രസികത്വം നിറഞ്ഞവരാണ്. ചില കുട്ടികളാവട്ടെ, നിഷ്കളങ്കത നിറഞ്ഞ സംസാരം കൊണ്ട് ഹൃദയം കവരുന്നവരും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പരിഭവം കൊണ്ട് തരംഗമാകുകയാണ് ഒരു കുട്ടികുറുമ്പൻ.

സാധാരണ കുട്ടികൾക്ക് വാശി ഉണ്ടാകുന്നത് കളിപ്പാട്ടങ്ങൾക്ക് വേണ്ടിയോ ഭക്ഷണ സാധനങ്ങൾക്ക് വേണ്ടിയോ ആണ്. എന്നാൽ ഈ കക്ഷിക്ക് ഇപ്പോൾ ഒരു ഭാര്യയെ വേണം. ഒരു ചെറിയ ഭാര്യ മതി. അമ്മയോടാണ് പരിഭവം പറച്ചിൽ. ‘അമ്മ പറയുന്നുണ്ട് മോന് ഭാര്യയെ കിട്ടാനുള്ള പ്രായമായില്ല എന്നൊക്കെ. പക്ഷെ കുട്ടിക്ക് ഭാര്യയെ കിട്ടിയേ പറ്റു. എന്തിനാണ് ഭാര്യ എന്നൊന്നും ചോദിച്ചാൽ അറിയില്ലെങ്കിലും അച്ഛനും അപ്പൂപ്പനും വരെ ഭാര്യ ഉണ്ട് എന്ന ന്യായവും പറയും.

ആരാണെന്റെ ഭാര്യ, എന്റെ ഭാര്യയുടെ പേരെന്താ എന്നൊക്കെ വലിയ ആശങ്കയിൽ ചോദിക്കുന്നുമുണ്ട്. ഒന്നാശ്വസിപ്പിക്കാൻ ‘അമ്മ പറഞ്ഞു നാളെ ഓഫീസിൽപോയിട്ട് വരുമ്പോൾ മോന്റെ സൈസിൽ ഉള്ള ഭാര്യ ഉണ്ടോന്നു മാർക്കറ്റിൽ നോക്കിയിട്ട് വരാമെന്ന്. അപ്പോൾ അതിനും കക്ഷിക്ക് മറുപടി ഉണ്ട്.

മാർക്കറ്റിൽ ഒന്നും ഭാര്യയെ കിട്ടില്ല , അവിടെ മീനൊക്കെയെ കിട്ടൂ എന്ന്..എന്തായാലും രസകരമായ ഈ പരിഭവം പക്ഷെ അവസാനിക്കുന്നില്ല. ഭാര്യയെ കിട്ടിയെ പറ്റു എന്ന് നിർബന്ധം. എന്തായാലും സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായിരിക്കുകയാണ് ഈ വീഡിയോ.