കൊറോണ ഭീതിയിൽ രാജ്യം; ഐ പി എൽ മത്സരത്തിന് മാറ്റമില്ലെന്ന് സൗരവ് ഗാംഗുലി

March 10, 2020

രാജ്യത്ത് കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഐ പി എൽ മത്സരങ്ങൾ മാറ്റിവയ്ക്കണം എന്ന് പരക്കെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഐ പി എൽ മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചുനിൽകുകയാണ് ബി സി സി ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി.

കൊറോണ വൈറസ് ബാധയ്‌ക്കെതിരായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും നേരത്തെ തീരുമാനിച്ചതിനനുസരിച്ച് ഐ പി എൽ മത്സരങ്ങൾ നടക്കുമെന്നാണ് സൗരവ് ഗാംഗുലി അറിയിക്കുന്നത്.

മാർച്ച് 29നാണ് ഐ പി എൽ മൂന്നാം സീസൺ ആരംഭിക്കുന്നത്. കൊറോണയെ തുടർന്ന് ഐ പി എൽ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഗാംഗുലി നിലപാട് വ്യക്തമാക്കിയത്.

Read More:പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍

അതേസമയം, കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി ഇന്ത്യയിലും വർധിക്കുകയാണ്. ആയിരത്തോളം പേർ കേരളത്തിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പൊതുപരിപാടികളും ആളുകൾ കൂടുന്ന ചടങ്ങുകളും ഒഴിവാക്കാൻ നിർദേശവുമുണ്ട്.അപ്പോൾ ഐ പി എൽ പോലെ ഒട്ടനവധി ആളുകൾ കൂട്ടത്തോടെ എത്തുന്ന പരിപാടിയുടെ സുരക്ഷിതത്വം എത്രത്തോളമാണെന്ന് ആശങ്കപ്പെടേണ്ടത് തന്നെയാണ്.