വൈറസിൽ നിന്നും രക്ഷനേടാൻ അണിഞ്ഞ മാസ്കുകൾ കടലിലും കായലിലും- അപകടം വരുത്തിവയ്ക്കുന്ന പ്രവർത്തി..

March 18, 2020

കോവിഡ് പ്രതിരോധത്തിൽ മാർഗമായി മുന്നിൽ ഉള്ളത് മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നതാണ്. കൊറോണ ഭീതി വിതച്ചപ്പോൾ മാസ്കുകൾക്ക് വില കൂടിയതും കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായതുമൊക്കെ വാർത്ത ആയിരുന്നു. എന്നാൽ മാസ്കുകൾ ഉപയോഗിച്ച ശേഷം ആളുകൾ അത് ഫലപ്രദമായ രീതിയിൽ അല്ല ഉപേക്ഷിക്കുന്നത്.

ഉപയോഗ ശേഷം കടലിലും കായലിലും കൊണ്ടുപോയി തള്ളുന്ന കാഴ്ചയാണ് ഇപ്പോൾ അമ്പരപ്പിക്കുന്നത്. കെട്ടുകണക്കിനു മാസ്‌കുകളാണ് കടലിൽ നിന്നും ലഭിച്ചത്. ആസ്ട്രോഫൈൽ എന്ന ഫേസ്ബുക്ക് പേജിലാണ് കടലിൽ ഉപേക്ഷിച്ച നിലയിലുള്ള മാസ്കുകൾ ലഭിച്ചത്.

കൊറോണ വൈറസിനെ പ്രതിരോധിച്ച മാസ്കുകൾ വെള്ളത്തിൽ തള്ളുമ്പോൾ ഇത് വെള്ളത്തിലൂടെ പടരില്ലേ എന്നുള്ള വാസ്തവം ആരും ചിന്തിക്കുന്നില്ല. മാത്രമല്ല വെള്ളത്തിൽ ഉപേക്ഷിക്കുമ്പോൾ ഇത് അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നു.

മനുഷ്യൻ കൊറോണ എന്ന മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ അതിലും ഭീകരമായി ഭൂമിയെയും നശിപ്പിക്കുകയാണ് നമ്മൾ.