ആമസോണ്‍ കാടുകളില്‍ അകപ്പെട്ട അഹാന പിന്നെ മായാവിക്കഥയും; സഹോദരി ഒരുക്കിയ ‘ഗുലുമാലില്‍’ പെട്ട് താരം: ചിരിവീഡിയോ

April 28, 2020

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ലോക്ക്ഡൗണ്‍ കാലത്ത് നൃത്തം ചെയ്തും പാട്ടുപാടിയുമെല്ലാം സോഷ്യല്‍മീഡിയയില്‍ അഹാന നിറസാന്നിധ്യാമാണ്.

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നത് ഗുലുമാല്‍ ഓണ്‍ലൈന്റെ പ്രാങ്ക് വീഡിയോയില്‍പ്പെട്ട അഹാനയാണ്. ഗുലുമാല്‍ ഓണ്‍ലൈന്‍ അവതാരകനായ അനൂപ് പന്തളമാണ് രസകരമായ ഈ പ്രാങ്കിന് പിന്നില്‍. അഹനായുടെ സഹോദരി ദിയയും ഒപ്പം ചേര്‍ന്നു പ്രാങ്കില്‍. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫോണ്‍കോളിലൂടെയാണ് അനൂപ് പന്തളം അഹാനയെ പ്രാങ്ക് വീഡിയോയില്‍ പങ്കെടുപ്പിച്ചത്. രസകരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതാകട്ടെ സഹോദരി ദിയയും.

പുതുമുഖ സംവിധായകനാണ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് അനൂപ് പന്തളം അഹാനയെ ഫോണില്‍ വിളിച്ചത്. കഥ കേള്‍ക്കാന്‍ സമയമുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. കഥ കോള്‍ക്കാന്‍ അഹാന സമ്മതം പറഞ്ഞതോടെ അനൂപ് രസകരമായ ആ കഥ പറഞ്ഞു തുടങ്ങി. ‘ആമസോണ്‍ കാടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന രണ്ട് കുട്ടികളുടെ കഥ. വില്ലന്മാരായി അപ്പൂപ്പനും അമ്മൂമ്മയും. വിക്രമനും മുത്തുവുമാണ് വില്ലന്മാരുടെ കൂട്ടുകാര്‍ ഇവരില്‍ നിന്നും ഒരു ശക്തി കുട്ടികളെ രക്ഷപ്പെടുത്തുന്നതാണ് കഥ…’ അനൂപ് പറഞ്ഞ മായാവിക്കഥ കേട്ട് അതിശയിക്കുന്ന അഹാനയെ പ്രാങ്ക് വീഡിയോയില്‍ കാണാം.

അഹാനയും ടൊവിനോയും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നതെന്നും അനൂപ് പറഞ്ഞു. ടൊവിനോയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടോ എന്നതായിരുന്നു അഹാനയുടെ അടുത്ത ചോദ്യം. അത് അഹാന തന്നെ പറയണമെന്നായിരുന്നു അനൂപ് പന്തളത്തിന്റെ മറുപടി. എല്ലാറ്റിനും ഒടുവില്‍ അനൂപ് തന്നെ സസ്‌പെന്‍സ് പുറത്തുവിടുകയായിരുന്നു.

ഗുലുമാല്‍ ഓണ്‍ലൈന്‍ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും

https://instagram.com/actoranup_?igshid=18skfht828u9a

https://instagram.com/gulumalonline?igshid=1tllbym0yvu40

ഏറെ രസകരാണ് ഗുലുമാല്‍ ഓണ്‍ലൈന്റെ ഈ പ്രാങ്ക് വീഡിയോ. അവതാരകന്‍ അനൂപിന്റെ രസകരമായ സംഭാഷണങ്ങള്‍ കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. മലയാളത്തിലെതന്നെ ആദ്യത്തെ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ ഡിജിറ്റല്‍ വേര്‍ഷനാണ് ഗുലുമാല്‍ ഓണ്‍ലൈന്‍.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് അനൂപ് പന്തളം ഗുലുമാല്‍ ഓണ്‍ലൈനില്‍ വിവിധ പ്രാങ്ക് വീഡിയോകള്‍ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.