ആശ്വാസദിനം; സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളില്ല, 7 പേർക്ക് രോഗമുക്തി

May 6, 2020
pinarayi vijayan

സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസറ്റീവ് കേസുകളില്ല. 7 പേർ രോഗമുക്തരായി. കോട്ടയം ജില്ലയിലെ ആറുപേരും പത്തനംതിട്ടയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുമാണ് രോഗമുക്തരായത്. നിലവിൽ 30 പേരാണ് ചികിത്സയിൽ കഴിയുന്നത്.

കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 502 പേരാണ്. ഇതിൽ 469 പേർ ഇതുവരെ രോഗമുക്തരായി. 14670 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 268 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 58 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Story Highlights: Covid updates