കടലിൽ നിന്നും പവിഴങ്ങളും ശംഖുകളുമായി മനുഷ്യനെത്തേടിയെത്തുന്ന ഡോൾഫിനുകൾ

May 24, 2020
dolphin

കടലിൽനിന്നും പവിഴങ്ങളും ശംഖുകളുമൊക്കെയായി മനുഷ്യനെ തേടിയെത്തുന്ന ഡോൾഫിനുകൾ…കേട്ടാൽ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. ക്യൂൻസ്‌ലൻഡിലെ ടിൻ കാൻ ബേയിലെ  ഡോൾഫിനുകളാണ് മനുഷ്യർക്ക് സമ്മാനവുമായെത്താറുള്ളത്.

ഹംപ് ബാക്ക് ഇനത്തിൽപ്പെട്ട ഡോൾഫിനുകൾ മനുഷ്യരായുമായി അടുത്ത് ഇടപഴകാറുണ്ട്. ഇവിടെ എത്തുന്ന സന്ദർശകരോടും ഭക്ഷണവുമായി എത്തുന്ന സന്നദ്ധപ്രവർത്തകരോടും ഇവ അടുത്ത് ഇടപഴകും.

കടലിൽ നിന്നും ഓരോ തവണ പുറത്തേക്ക് വരുമ്പോഴും ഡോൾഫിനുകൾ അവയുടെ ചുണ്ടിൽ പവിഴങ്ങളോ ശംഖുകളോ കടലിൽ നിന്നും ലഭിക്കുന്ന കുപ്പികളോ തടിക്കഷണങ്ങളോ ഒക്കെ സൂക്ഷിച്ചായിരിക്കും വരിക.

അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇപ്പോൾ ഇവിടെ സന്ദർശകർ എത്താറില്ല. നിത്യ സന്ദർശകരെ കാണാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഇപ്പോൾ ഇവിടുത്തെ ഡോൾഫിനുകൾ.

Story Highlights: dolphins bring gifts from the sea for humans