കേരളത്തിന്റെ പോരാളി- ‘വോഗ് വാരിയേഴ്സ്’ പട്ടികയിൽ ഇടം നേടി ആരോഗ്യമന്ത്രി കെ.കെ ഷൈലജ

May 8, 2020

ലോക പ്രസിദ്ധ ഫാഷൻ- ലൈഫ്‌സ്റ്റൈൽ മാഗസിനായ വോഗിന്റെ ഇന്ത്യൻ പതിപ്പ് അവതരിപ്പിക്കുന്ന  ‘വോഗ് വാരിയേഴ്സ്’ പരമ്പരയിൽ ഇടം നേടി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ഷൈലജ. കൊവിഡ്-19 പകർച്ചവ്യാധിക്കെതിരെ ചെറുത്ത് നില്ക്കാൻ പരിശ്രമിക്കുന്ന ഇന്ത്യൻ വനിതകളുടെ പട്ടികയിലാണ് കെ കെ ഷൈലജ ഉൾപ്പെടുന്നത്.

നിപ്പ വൈറസിന് ശേഷം പൊതുജനാരോഗ്യം എന്ന ലക്ഷ്യവുമായി കേരളത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നിൽക്കുന്നു എന്നാണ് വോഗ് ഇന്ത്യ മാഗസിൻ പരാമർശിക്കുന്നത്. പകർച്ചവ്യാധിയിൽ നിന്നും കേരളത്തെ സംരക്ഷിക്കുന്ന കേരളത്തിന്റെ ആരോഗ്യമന്ത്രിയെ പരിചയപ്പെടൂ എന്നാണ് കെ കെ ഷൈലജയെ പരിചയപ്പെടുത്തുന്ന ലേഖനത്തിന്റെ തലക്കെട്ട്.

Read More-കെ എസ് ചിത്രയ്‌ക്കൊപ്പം പാട്ടില്‍ ചേര്‍ന്ന് അറബിയും; മടങ്ങിയെത്തുന്ന വിദേശ മലയാളികള്‍ക്കായി ഒരു സ്‌നേഹഗീതം

63 വയസുകാരിയായ കെ.കെ ഷൈലജയുടെ ചിട്ടയായ സമീപനവും മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്നുള്ള പ്രവർത്തനവും 2018 ലെ നിപ്പ വൈറസ് ഭീഷണിയെ കൈകാര്യം ചെയ്യുന്നതിൽ വിജയം കണ്ടു. അതെ സമീപനത്തോടെ പൊതുജനക്ഷേമം മുന്നിൽ കണ്ട് കേരളത്തെ വീണ്ടും മുന്നോട്ട് നയിക്കുകയാണ് കെ കെ ഷൈലജ എന്ന് ലേഖനത്തിൽ പറയുന്നു.

Story highlights-health minister k k shilaja in vogue warriors list