‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം’; കുഞ്ഞുമോളെ കെട്ടിപിടിച്ചുറങ്ങി പൂച്ചക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ

June 24, 2020
baby

‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം ഉണരുമ്പോൾ എൻ കണിയാകേണം’ മലയാളികൾ ഒരിക്കലെങ്കിലും ഏറ്റുപാടാതിരിക്കില്ല ഈ മനോഹര ഗാനം. ഈ ഗാനം പോലെ സുന്ദരമായൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാകുന്നത്. കുഞ്ഞുവാവയെ കെട്ടിപിടിച്ച് ഉറങ്ങുന്ന രണ്ട് പൂച്ചകുഞ്ഞുങ്ങളെയാണ് വീഡിയോയിൽ കാണുന്നത്.

കുഞ്ഞുമോളുടെ അരികിലായി മോളെ ചേർത്ത് പിടിച്ചാണ് പൂച്ചകളും കിടക്കുന്നത്. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു പൂച്ച എഴുന്നേറ്റ് അമ്മപ്പൂച്ചയുടെ അടുത്തേക്ക് വരുന്നതും ‘അമ്മ പൂച്ച ഇരുവരേയും ചേർത്ത് പിടിച്ച് കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഏറെ വാത്സല്യവും സ്നേഹവും തുളുമ്പുന്നതാണ് ഈ മനോഹര വീഡിയോ. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. മികച്ച അഭിപ്രായങ്ങളോടെയാണ് കാഴ്ചക്കാരും ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Read also: മുത്തശ്ശിയുടെ കൊത്തങ്കല്ല് ആസ്വദിച്ച് കുഞ്ഞുമോൾ; വൈറൽ വീഡിയോ

എന്നാൽ കുഞ്ഞുമക്കളെ പൂച്ചകൾക്കൊപ്പം കളിയ്ക്കാൻ അനുവദിക്കരുതെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. പൂച്ചയുടെ ദേഹത്തുനിന്നും പൊഴിയുന്ന രോമങ്ങൾ കുഞ്ഞുങ്ങളുടെ വായിലോ മറ്റോ പോയാൽ അത് നിരവധി രോഗങ്ങൾക്ക് കരണമാകുമെന്നാണ് പറയുന്നത്.

Story Highlights: baby sleeps with cats adorable video