തുടർച്ചയായ നാലാം ദിവസവും 9000 കടന്ന് രോഗികൾ; ലോക്ക്ഡൗൺ ഇളവുകൾ നിയന്ത്രിക്കാൻ ഒരുങ്ങി കേന്ദ്രം

June 7, 2020
Covid 19

ഇന്ത്യയിൽ  കൊറോണ രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  246628 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9971 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 287 പേർ മരിച്ചു.119292 പേർ ഇതുവരെ രോഗമുക്തരായി.

രാജ്യത്താകെ 45.24 ലക്ഷത്തോളം കൊറോണ  പരിശോധനകളാണ് നടന്നതെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറയിച്ചു. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ് (80,229). തമിഴ്‌നാട്ടിൽ 30000 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയിൽ രോഗബാധിതർ 27000 പിന്നിട്ടു. ഗുജറാത്ത് (19,094), രാജസ്ഥാന്‍(10,084) എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകൾ.

കേരളത്തിൽ ഇന്നലെ മാത്രം 108 പേർക്ക് രോഗ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1029 ആയി.അകെ രോഗമുക്തരായവർ 762 പേരാണ്.

കൊവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാമതാണ്. അതേസമയം രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇളവുകൾ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ.

Story Highlights: covid updates India