സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 138 പേര്‍ക്ക്; 88 പേര്‍ക്ക് രോഗമുക്തി

June 22, 2020
Covid positive Cases

കേരളത്തില്‍ 138 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 47 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും പാലക്കാട് ജില്ലയില്‍ 16 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടാതെ എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും കൊല്ലം കോട്ടയം എന്നീ ജില്ലകളില്‍ 13 പേര്‍ക്കും ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ 12 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ ഒമ്പത് പേര്‍ക്കും കോഴിക്കോട് വയനാട് ജില്ലകളില്‍ 5 പര്‍ക്കു വീതവും പത്തനംതിട്ട ഇടുക്കി ജില്ലകലില്‍ 4 പേര്‍ക്കു വീതവും കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം 88 പേര്‍ ഇന്ന് രോഗത്തില്‍ നിന്നും മുക്തരായി. നിലവില്‍ 1540 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2126 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

Story highlights: Covid19 Corona Updates Kerala CM Press Meet