മുത്തശ്ശിയുടെ കൊത്തങ്കല്ല് ആസ്വദിച്ച് കുഞ്ഞുമോൾ; വൈറൽ വീഡിയോ

June 24, 2020
granny

കുട്ടികൾക്ക് കൂടുതൽ സമയവും മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കുമൊപ്പം ചിലവഴിക്കാനാണ് കൂടുതൽ ഇഷ്ടം. ആറും അറുപതും ഒരുപോലെ ആണെന്നത് തന്നെയാണ് ഇതിന് കാരണവും. ഇപ്പോഴിതാ കൊത്തംകല്ല് കളിക്കുന്ന ഒരു മുത്തശ്ശിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മുത്തശ്ശിയുടെ കളി ആസ്വദിച്ച് അടുത്ത് ചേർന്നിരിക്കുന്ന കുഞ്ഞുമോളെയും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഏറെ ആസ്വദിച്ചാണ് മുത്തശ്ശി കുഞ്ഞുമോൾക്കൊപ്പം ഇരുന്ന് കൊത്തങ്കല്ല് കളിക്കുന്നത്. കല്ലുവെച്ചുള്ള മുത്തശ്ശിയുടെ കളികൾ എന്തായാലും കുഞ്ഞുമോൾക്ക് വളരെ ഇഷ്ടപ്പെട്ടു. മുത്തശ്ശിയുടെ ആവേശം കണ്ട് നിറഞ്ഞുചിരിക്കുകയാണ് കുഞ്ഞുമോൾ.

‘എന്റെ കുട്ടിയും അവരുടെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സമയം ചിലവഴിക്കണം’ എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു ഈ വീഡിയോ. നിരവധി കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Read also: പ്ലാസ്റ്റിക്‌ കുപ്പികൊണ്ട് ടേബിൾ ഫാൻ; കുഞ്ഞുമോന്റെ കണ്ടുപിടുത്തത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

ഇതോടെ ചെറുപ്പകാലത്ത് മുത്തശ്ശിക്കൊപ്പം കളിച്ച പലരുടെയും ഓർമ്മകളും വീഡിയോയ്ക്ക് കമന്റായി നിരവധിപ്പേർ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും ഭാഗ്യമാണ് ഗ്രാൻഡ് പേരന്റ്സ് എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Story Highlights: Elderly woman plays with granddaughter adorable video