‘മാർച്ചിൽ ആരംഭിക്കേണ്ടതായിരുന്നു, പൂർവ്വാധികം ശക്തിയായി ബിലാലും പിള്ളേരും വരും കേട്ടോ, തീർച്ച’- മനോജ് കെ ജയൻ

June 17, 2020

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം. ‘ബിലാൽ’ എന്നാണ് രണ്ടാം ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ഒരുപക്ഷെ, മമ്മൂട്ടി ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രവും ബിലാൽ ആണ്. അമൽ നീരദ് ഒരുക്കുന്ന ചിത്രം, മാർച്ചിൽ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നതായിരുന്നു എന്ന് വ്യക്തമാക്കുകയാണ് നടൻ മനോജ് കെ ജയൻ.

”മാർച്ച് 26 ന് “ബിലാൽ” ഷൂട്ട് തുടങ്ങാനിരുന്നതായിരുന്നു. അപ്പോഴാണ് കൊറോണ വിഷയവും അപ്രതീക്ഷിത ലോക്ക് ഡൗണും. ബിഗ് ബി ആരാധകർ നിരാശരായി. പൂർവ്വാധികം ശക്തിയായി ബിലാലും പിള്ളേരും വരും കേട്ടോ, തീർച്ച”. മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിക്കുന്നു.

Read more:‘അച്ഛന്റെ ദേഷ്യവും രൂപവും അതേപടി പൃഥ്വിക്ക് ലഭിച്ചിട്ടുണ്ട്’- സുപ്രിയ

2007 ഏപ്രിലിൽ ആയിരുന്നു കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബിഗ് ബി’ റിലീസ് ചെയ്തത്. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്.

Story highlights-manoj k jayan about bilal movie