ഇതാണ് മിയയുടെ വരൻ- വിവാഹനിശ്ചയ ചിത്രങ്ങൾ

നടി മിയ ജോർജ് വിവാഹിതയാകുന്നുവെന്ന വാർത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. താരം ഔദ്യോഗികമായി വിവാഹ വാർത്ത സ്ഥിരീകരിച്ചില്ലെങ്കിലും വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ എത്തിക്കഴിഞ്ഞു. ബിസിനസുകാരനായ അശ്വിൻ ഫിലിപ്പാണ് മിയയുടെ വരൻ.

ലോക്ക് ഡൗൺ കാരണം വളരെ ലളിതമായാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. അശ്വിന്റെ വീട്ടിൽവെച്ച് ഇന്നലെയായിരുന്നു വിവാഹ നിശ്ചയം നടന്നത്. കൊറോണ പശ്ചാത്തലത്തിൽ വിവാഹം ഉടനുണ്ടാകില്ല. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്.

‘അൽഫോൺസാമ്മ’ എന്ന സീരിയലിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിനീട് നിരവധി ചിത്രങ്ങളിൽ സഹനടിയായി വേഷമിട്ടെങ്കിലും ‘ചേട്ടായീസ്’ എന്ന ചിത്രത്തിലെ നായിക വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ ‘അൽ മല്ലു’ എന്ന ചിത്രത്തിലാണ് മിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Story highlights- miya george engagement photos